ETV Bharat / bharat

കുടിലിന് തീ പിടിച്ച് അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തു മരിച്ചു; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു - ലുധിയാന അഗ്നിബാധ

സമീപത്തെ മുന്‍സിപ്പാലിറ്റി മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള തീ പടര്‍ന്ന് പിടിച്ചതാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

family of 7 charred to death in ludhiana  ludhiana hut catches fire  family burnt to death in punjab  ലുധിയാന കുടിലിന് തീ പിടിച്ചു  പഞ്ചാബ് അഗ്നിബാധ മരണം  ലുധിയാന അഗ്നിബാധ  ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തു മരിച്ചു
കുടിലിന് തീ പിടിച്ച് അഞ്ച് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തു മരിച്ചു; മൂത്ത മകന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
author img

By

Published : Apr 20, 2022, 11:10 AM IST

Updated : Apr 20, 2022, 2:22 PM IST

ലുധിയാന (പഞ്ചാബ്): പഞ്ചാബിലെ ലുധിയാനയില്‍ കുടിലിന് തീ പിടിച്ച് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തു മരിച്ചു. ബുധനാഴ്‌ച രാവിലെ ടിബ്ബ റോഡിലെ മക്കാര്‍ കോളനിയിലാണ് ദാരുണ സംഭവം. സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന ഒരു കുടുംബാംഗം രക്ഷപ്പെട്ടു.

ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ് ഇവരെന്ന് ലുധിയാന ഈസ്റ്റ് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ സുരീന്ദർ സിങ് പറഞ്ഞു. സുരേഷ് സാഹ്നി (55), ഭാര്യ അരുണാദേവി (52), മക്കൾ രാഖി (15), മനീഷ (10), ഗീത (8), ചന്ദ (5), സണ്ണി (2) എന്നിവരാണ് ഉറങ്ങിക്കിടക്കുന്നതിനിടെ മരിച്ചത്. സമീപത്തെ മുന്‍സിപ്പാലിറ്റി മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള തീ പടര്‍ന്ന് പിടിച്ചതാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാത്രി സുഹൃത്തിന്‍റെ വീട്ടിലായിരുന്ന സുരേഷ് സാഹ്നി-അരുണാദേവി ദമ്പതികളുടെ മൂത്ത മകൻ രാജേഷ് വാല്‍വാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read: വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 5 പേർ വെന്തുമരിച്ചു

Last Updated : Apr 20, 2022, 2:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.