ETV Bharat / bharat

ഫേസ്ബുക്കിന് തിരിച്ചടി; ഓഹരി വിപണിയില്‍ മൂല്യം ഇടിഞ്ഞു - ഓഹരി വിലയിൽ ഫേസ്ബുക്കിന് ഇടിവ്

ഏഴ് മണിക്കൂർ ഫേസ്ബുക്ക് ശൃംഖലയിലെ ആപ്പുകളെല്ലാം പ്രവർത്തന രഹിതമായതോടെയാണ് ഓഹരി വിപണിയിൽ ഫേസ്ബുക്ക് തിരിച്ചടി നേരിട്ടത്

Facebook shares  Facebook share down  Facebook shares drop five per cent  ഫേസ്ബുക്കിന് തിരിച്ചടി  ഓഹരി വിലയിൽ ഫേസ്ബുക്കിന് ഇടിവ്  ഫേസ്ബുക്ക് ഓഹരി ഇടിവ്
ഫേസ്ബുക്ക്
author img

By

Published : Oct 5, 2021, 8:37 AM IST

ന്യൂഡൽഹി: മണിക്കൂറുകള്‍ പണിമുടക്കിയതിന് പിന്നാലെ ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ട് ഫേസ്ബുക്ക്. ശൃംഖലയിലെ ആപ്പുകളെല്ലാം പ്രവർത്തന രഹിതമായതിന് പിന്നാലെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവ് ഫേസ്ബുക്ക് നേരിട്ടു. ഈ വര്‍ഷം ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി ഇടിവ് നേരിടുന്നത്.

ഇതിന് മുമ്പ് 2019ലാണ് സാങ്കേതിക തടസം മൂലം ഫേസ്ബുക്ക് പണിമുടക്കിയത്. അന്ന് 14 മണിക്കൂർ ഉപഭോഗതാക്കള്‍ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്‌സ്ആപ്പിന് 53 കോടിയും ഇൻസ്‌റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയെല്ലാം പ്രവർത്തന രഹിതമായത്. തുടർന്ന് ആപ്ലിക്കേഷനുകൾ പ്രവർത്തന രഹിതമാണെന്ന് സേവനദാതക്കള്‍ തന്നെ സ്ഥിരീകരിച്ചു.ഏഴ് മണിക്കൂറിന് ശേഷം പുലർച്ചെ നാലുമണിയോടെയാണ് പ്രതിസന്ധി പൂർണമായും പരിഹരിച്ചത്.

ALSO READ ഏഴു മണിക്കൂറിന് ശേഷം തടസം നീങ്ങി; വാട്സ്ആപ്പും ഫേസ്ബുക്കും സജീവം

ഫേസ്ബുക്ക് കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസം നേരിടാന്‍ കാരണമായതെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്‌ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തടസത്തിന്‍റെ യഥാര്‍ഥ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.