ETV Bharat / bharat

അന്‍റോണിയോ ഗുട്ടെറസിന് അഭിനന്ദനവുമായി മന്ത്രി എസ്. ജയ്ശങ്കർ - അന്‍റോണിയോ ഗുട്ടെറസ്

സമൂഹമാധ്യമമായ ട്വിറ്റർ വഴിയാണ് ഗുട്ടെറസിന് അഭിനന്ദനമറിയിച്ചത്. ഐക്യരാഷ്ട്ര സെക്രട്ടറി ജനറലായി രണ്ടാം തവണയാണ് അന്‍റോണിയോ ഗുട്ടെറസ് ചുമതലയേൽക്കുന്നത്.

EAM Jaishankar congratulates Guterres on his re-appointment as UN chief  external affairs minister  s jaishankar  congratulates Guterres on his re-appointment as UN chief  antonio gutterus  united nations  അന്‍റോണിയോ ഗുട്ടെറസിന് അഭിനന്ദനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ  വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ  അന്‍റോണിയോ ഗുട്ടെറസ്  ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ
അന്‍റോണിയോ ഗുട്ടെറസിന് അഭിനന്ദനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
author img

By

Published : Jun 19, 2021, 12:32 PM IST

ന്യൂഡൽഹി: യുഎന്‍ സെക്രട്ടറി ജനറലായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട അന്‍റോണിയോ ഗുട്ടെറസിന് അഭിനന്ദനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഐക്യരാഷ്ട്ര സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായ അന്‍റോണിയോ ഗുട്ടറെസിന് അഭിനന്ദനങ്ങൾ. ബഹുരാഷ്ട്രവാദവുമായി മുന്നോട്ട് പോകുവാന്‍ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാമെന്നും ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.

Also read: രാജ്യത്ത് 60,753 പേർക്ക് കൂടി കൊവിഡ് ; മരണം 1,647

യുഎൻ സെക്രട്ടറി ജനറലായി അന്‍റോണിയോ ഗുട്ടെറസിനെ രണ്ടാം തവണ ശുപാർശ ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി (യുഎൻ‌എസ്‌സി) പ്രമേയം അംഗീകരിച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. സുരക്ഷാ സമിതിയുടെ ശുപാർശ പ്രകാരമാണ് സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത്. ഗുട്ടെറസിന്‍റെ പുതിയ ഭരണ കാലാവധി 2022 ജനുവരി 1 ന് ആരംഭിക്കും. പോർച്ചുഗൽ മുന്‍ പ്രധാന മന്ത്രിയായിരുന്ന ഗുട്ടെറസ് യുഎന്‍ റെഫ്യൂജി ഏജന്‍സിയിലും ചുമതല വഹിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.