ന്യൂഡൽഹി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ദേവി പ്രസാദ് പാൽ അന്തരിച്ചു. മൂന്നുതവണ കോൺഗ്രസ് എംപിയായിരുന്ന അദ്ദേഹം 1995 മുതൽ 1996 വരെ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read: ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം രക്തസാക്ഷികളുടെ മണ്ണിൽ
പത്താം ധനകാര്യ കമ്മിഷൻ അംഗമായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായിരുന്ന പാൽ, സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രാക്‌ടീസ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.