ETV Bharat / bharat

ജയിലിലടച്ചാലും തെരഞ്ഞെടുപ്പില്‍ വിജയിക്കും; വെല്ലുവിളിയുമായി മമത ബാനര്‍ജി - വെല്ലുവിളിയുമായി മമത ബാനര്‍ജി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബങ്കുര ജില്ലയില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മമതയുടെ പ്രസ്താവന. തന്നെ ജയിലില്‍ അടച്ചാലും തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം തൃണമൂലിന് തന്നെയായിരിക്കുമെന്ന് മമത പറഞ്ഞു

'Even if BJP arrests me, I will ensure TMC victory in polls from jail': Mamata  TMC victory in polls from jail  Mamata  ജയിലിലടച്ചാലും തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന വെല്ലുവിളിയുമായി മമത ബാനര്‍ജി  വെല്ലുവിളിയുമായി മമത ബാനര്‍ജി  മമത ബാനര്‍ജി
ജയിലിലടച്ചാലും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന വെല്ലുവിളിയുമായി മമത ബാനര്‍ജി
author img

By

Published : Nov 25, 2020, 5:32 PM IST

ബങ്കുര: പശ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ നേതാക്കളും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് തങ്ങളുടെ പാളയത്തിലാക്കാന്‍ നോക്കുകയാണ് ബി.ജെ.പി എന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജിയെത്തിയതോടെ പോര് കൂടുതല്‍ മുറുകിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബങ്കുര ജില്ലയില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മമതയുടെ ആരോപണം. തന്നെ ജയിലില്‍ അടച്ചാലും തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം തൃണമൂലിന് തന്നെയായിരിക്കുമെന്നും മമത പറഞ്ഞു. ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ ശാപമാണ് ബിജെപി. ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല മറിച്ച് നുണകളുടെ ചവറ്റുകൂമ്പാരമാണ്. എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും കുറേ വിവാദങ്ങള്‍ പൊക്കിയെടുത്ത് തൃണമൂല്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ബി.ജെ.പിയുടെ പ്രധാന പണിയെന്നും മമത ആരോപിച്ചു.

ബി.ജെ.പിയേയോ അവരുടെ ഏജന്‍സികളെയോ തനിക്ക് ഭയമില്ല. ചങ്കൂറ്റമുണ്ടെങ്കില്‍ തന്നെ ഒന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്ക്. ജയിലില്‍ കിടന്നും താന്‍ തെരഞ്ഞെടുപ്പിനെ നേരിടും. തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്യുമെന്നും മമത പ്രതികരിച്ചു. അതേസമയം തൃണമൂല്‍ നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കാന്‍ ചിലര്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മമത ആരോപിച്ചു. രണ്ട് കോടി തരാം, 15 ലക്ഷം തരാം എന്നൊക്കെയാണ് ബി.ജെ.പിയുടെ വാഗ്ദാനം. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരോടാണ് ഇത്തരം സ്വാധീനങ്ങളുമായി ഇവരെത്തുന്നത്. ഇതൊരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ചേര്‍ന്ന പണിയാണോ എന്നും മമത ചോദിക്കുന്നു. ബീഹാറിന് ശേഷം പശ്ചിമ ബംഗാളിലും തങ്ങളുടെ വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ബംഗാളിലെ ബി.ജെ.പി ഘടകം. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി മെനഞ്ഞുതുടങ്ങിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.