ബെംഗലൂരു: കരാറുകാരൻ ആത്മഹത്യ ചെയ്ത വിഷയത്തില്‍ കൂടുതല്‍ നാണക്കേടുകള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും കര്‍ണാടക ഗ്രാമ വികസന മന്ത്രി കെ.എസ് ഈശ്വരപ്പ. വെള്ളിയാഴ്‌ച രാത്രി മുഖ്യമന്ത്രി ബൊസവ രാജ ബൊമയ്ക്ക് രാജി കത്ത് നല്‍കി മടങ്ങുമ്പോള്‍ റേസ് കോഴ്‌സ് റോഡിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.എസ് ഈശ്വരപ്പ.
നിയമപരമായ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. എന്നെ താഴെയിറക്കാന്‍ ശ്രമിച്ച ചിലരുണ്ട്. തരം താഴ്ന്ന രാഷ്ട്രീയ കളികളാണ് അവര്‍ നടത്തുന്നത്. ഗൂഢാലോചന നടത്തിയവരുടെ പേരു വിവരങ്ങള്‍ പുറത്തു വരും. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ഞാന്‍ ശുദ്ധിയാകേണ്ടതുണ്ട്. എന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
"അന്വേഷണം നടക്കുമ്പോൾ ഞാൻ മന്ത്രിയായി തുടരുന്നത് അന്വേഷണത്തെ സ്വാധീനിച്ചേക്കാം. അതിനാൽ, ഞാൻ രാജിവച്ചു. നിരപരാധിയാണെന്ന് തെളിയിക്കപ്പെടുമെന്നും വീണ്ടും മന്ത്രിയാകുമെന്നും എനിക്ക് ഉറപ്പുണ്ട്," ഈശ്വരപ്പ പറഞ്ഞു. കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയുടെ രാജി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച രാത്രി സ്വീകരിച്ചു. പിന്നീട്, രാജിക്കത്ത് ഗവർണർ തവർ ചന്ദ് ഗെലോട്ടിന് അംഗീകാരത്തിനായി അയച്ചു.
also read: 'രാജി പരിഹാരമല്ല' ; ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.കെ ശിവകുമാര്‍