ETV Bharat / bharat

തെരഞ്ഞെടുപ്പിലെ ബിജെപി കുതിപ്പ്; അനുകൂലമായി പ്രതികരിച്ച് നിക്ഷേപകരും, ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്നുതന്നെ

Investors responded positively to the BJP's victory : മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന അസംബ്ലി ഇലക്ഷനിൽ തെലങ്കാന ഒഴികെ മൂന്നിടങ്ങളിലും ബിജെപിയാണ് അധികാരം കൈക്കലാക്കിയത്. ബിജെപി വിജയത്തോട് നിക്ഷേകരും അനുകൂലമായി പ്രതികരിച്ചതായാണ് വിശകലനം.

Equity benchmark indices jump more than 1 pc  Equity benchmark hit lifetime peaks  Equity benchmark indices maintained winning streak  macroeconomic data  BJPs victory in three assembly polls  BJPs clear majority fuelled the positive sentiment  robust macroeconomic numbers foreign fund inflows  Crude oil prices  Equity benchmark indices  Investors responded positively to the BJPs victory  തെരഞ്ഞെടുപ്പിലെ ബിജെപി കുതിപ്പ്  assembly election  നിയമസഭ തെരഞ്ഞെടുപ്പ്  ബിജെപി വിജയം അനുകൂലമായി പ്രതികരിച്ച് നിക്ഷേപകരും  ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്നുതന്നെ  നിക്ഷേപകർ  മാക്രോ ഇക്കണോമിക് ഡാറ്റ  തെരഞ്ഞെടുപ്പുകളിലെ ബിജെപി ഭൂരിപക്ഷം  വിദേശ ഫണ്ടുകളുടെ തടസമില്ലാത്ത ഒഴുക്ക്  സെൻസെക്‌സ്  നിഫ്റ്റി  Sensex  traded in negative
Equity benchmark indice
author img

By ETV Bharat Kerala Team

Published : Dec 4, 2023, 3:33 PM IST

മുംബൈ: തുടർച്ചയായ അഞ്ചാം സെഷനിലും വിജയ പരമ്പര നിലനിർത്തി ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ. ശക്തമായ മാക്രോ ഇക്കണോമിക് ഡാറ്റയിൽ ഇതിനകം തന്നെ ആവേശഭരിതരായ നിക്ഷേപകർ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി കൈവരിച്ച വിജയത്തോട് അനുകൂലമായി പ്രതികരിച്ചതായാണ് വിശകലനം. ഇപ്പോൾ നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന അസംബ്ലി ഇലക്ഷനിൽ തെലങ്കാന ഒഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരം കൈക്കലാക്കിയത്.

തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വ്യക്തമായ ഭൂരിപക്ഷം, ശക്തമായ മാക്രോ ഇക്കണോമിക് നമ്പറുകളുടെയും വിദേശ ഫണ്ടുകളുടെ തടസമില്ലാത്ത ഒഴുക്ക് എന്നിവ കഴിഞ്ഞ ആഴ്‌ചത്തെ പോസിറ്റീവ് തരംഗത്തിന് ആക്കം കൂട്ടിയെന്നാണ് വിദഗ്‌ധർ പറയുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെയായതും നിക്ഷേപകരുടെ താത്പര്യം വർധിപ്പിച്ചതായി വിദഗ്‌ധർ അഭിപ്രായപ്പെട്ടു.

30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 877.43 പോയിന്‍റ് അഥവാ 1.30 ശതമാനം ഉയർന്ന് 68,358.62 എന്ന പുതിയ നിലയിലെത്തി. നിഫ്റ്റി 284.80 പോയിന്‍റ് അഥവാ 1.41 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന 20,552.70 പോയിന്‍റിലെത്തി. സെൻസെക്‌സ് സ്ഥാപനങ്ങളിൽ അദാനി എന്‍റർപ്രൈസസും അദാനി പോർട്ട്‌സും യഥാക്രമം 6.79 ശതമാനവും 4.52 ശതമാനവും എന്നിങ്ങനെ പരമാവധി നേട്ടവുമായി സൂചികയിൽ മുന്നിലെത്തി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയാണ് പ്രധാന നേട്ടങ്ങളിലേക്ക് എത്തിയ മറ്റ് സ്ഥാപനങ്ങൾ.

മറുവശത്ത്, മാരുതി, ബ്രിട്ടാനിയ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ ഇതിന് വിപരീതമായി നെഗറ്റീവ് ട്രേഡിങ്ങാണ് നടത്തിയത്. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്‌ച വിദേശ സ്ഥാപന നിക്ഷേപകർ 1,589.61 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രാഷ്‌ട്രീയ സ്ഥിരതയും പരിഷ്‌ക്കരണ-അധിഷ്‌ഠിതവും വിപണി സൗഹൃദവുമായ സർക്കാരിനെയാണ് ഇഷ്‌ടപ്പെടുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് സ്‌ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ അഭിപ്രായപ്പെട്ടു. വിപണി വീക്ഷണത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 4 സെഷനുകളിൽ 500 പോയിന്‍റ് റാലിയോടെ ബിജെപിയുടെ വിജയം വിപണിയെ ഇതിനകം തന്നെ ഭാഗികമായി കുറച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ റാലി തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിന്‍റെ 10 വർഷത്തെ ബോണ്ട് വരുമാനം 4.23 ശതമാനമായി കുറഞ്ഞതോടെ ആഗോള പശ്ചാത്തലവും അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

"ഉയർന്ന മൂല്യനിർണ്ണയങ്ങളായിരിക്കും നിയന്ത്രണ ഘടകം, ശക്തി പ്രാപിക്കുന്നതിനനുസരിച്ച് അത് നീളും. സമീപകാലത്ത്, വിപണി അടിസ്ഥാന കാര്യങ്ങൾ അവഗണിക്കുകയും ഉയരുകയും ചെയ്യും, എന്നാൽ ഉടൻ തന്നെ ഉയർന്ന മൂല്യനിർണ്ണയം ചില വിൽപ്പനയ്‌ക്ക് കാരണമാകും" - വിജയകുമാർ കൂട്ടിച്ചേർത്തു.

അതേസമയം ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ് കോമ്പോസിറ്റ്, ഹാംഗ് സെങ് എന്നിവ താഴ്‌ന്നപ്പോൾ നിക്കി 225 വ്യാപാരം നടത്തിയില്ല. ജർമ്മനിയുടെ DAX 1.12 ഉയർന്നതോടെ യൂറോപ്യൻ വിപണികൾ വെള്ളിയാഴ്‌ച വലിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ലണ്ടനിലെ FTSE 100 1.03 ശതമാനവും ഫ്രാൻസിന്‍റെ CAC 40 0.48 ശതമാനവും ഉയർന്നു. എസ് ആൻഡ് പി 500 0.59 ശതമാനം നേട്ടം രേഖപ്പെടുത്തി, യുഎസ് വിപണികൾ കൂടുതലും നേട്ടത്തോടെയാണ് അവസാനിച്ചത്.

ആഗോള ഓയിൽ മാനദണ്ഡമായ (oil benchmark ) ബ്രെന്‍റ് ക്രൂഡ് 0.63 ശതമാനം ഇടിഞ്ഞ് ബാരലിന് 78.38 ഡോളറിലെത്തി. ആഗോള പ്രവണതകൾ, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവർത്തനങ്ങൾ, ഈ ആഴ്‌ച അവസാനം പ്രഖ്യാപിക്കുന്ന ആർബിഐയുടെ പലിശ നിരക്ക് എന്നിവയിൽ നിന്ന് ആഭ്യന്തര ഇക്വിറ്റി വിപണികൾ സൂചനകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്‌ച നിഫ്റ്റി 134.75 പോയിന്‍റ് അഥവാ 0.67 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന 20,267.90 പോയിന്‍റിൽ എത്തിയിരുന്നു.

കഴിഞ്ഞയാഴ്‌ച ബിഎസ്ഇ ബെഞ്ച്മാർക്ക് 1,511.15 പോയിന്‍റ് അഥവാ 2.29 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 473.2 പോയിന്‍റ് അഥവാ 2.39 ശതമാനമാണ് ഉയർച്ച രേഖപ്പെടുത്തിയത്. എൻഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം വെള്ളിയാഴ്‌ച ആദ്യമായി 4 ട്രില്യൺ ഡോളർ (334.72 ട്രില്യൺ രൂപ) മറികടന്നു. ബിഎസ്ഇയിൽ ലിസ്റ്റുചെയ്‌ത എല്ലാ കമ്പനികളുടെയും സംയോജിത വിപണി മൂല്യവും ബുധനാഴ്‌ച (നവംബർ 29) ആദ്യമായി 4 ട്രില്യൺ ഡോളർ നാഴികക്കല്ലിൽ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.