ETV Bharat / bharat

ഡൽഹിയിൽ കൊവിഡ്‌ രോഗികൾക്ക് മതിയായ കിടക്കകൾ ലഭ്യമാണെന്ന്‌ സത്യേന്ദ്ര ജെയ്‌ൻ

കേന്ദ്രസർക്കാർ 1,100 കിടക്കകൾ കൂടി നൽകുമെന്നും സത്യേന്ദ്ര ജെയ്‌ൻ.

Enough hospital beds available for COVID-19 patients  assures Delhi Health Minister  ഡൽഹി  സത്യേന്ദ്ര ജെയ്‌ൻ  Delhi Health Minister  hospital beds available for COVID-19 patient
ഡൽഹിയിൽ കൊവിഡ്‌ രോഗികൾക്ക് മതിയായ കിടക്കകൾ ലഭ്യമാണെന്ന്‌ സത്യേന്ദ്ര ജെയ്‌ൻ
author img

By

Published : Apr 14, 2021, 1:34 PM IST

ന്യൂഡൽഹി: കൊവിഡ്‌ രോഗികൾക്ക്‌ വേണ്ട മതിയായ കിടക്കകൾ ആശുപത്രികളിൽ ലഭ്യമാണെന്ന്‌ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ. നിലവിൽ 13,000 കിടക്കകളുണ്ട്‌. ഡൽഹിയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള രോഗികൾക്ക്‌ കിടത്തി ചികിത്സയ്‌ക്ക് ആവശ്യമായ കിടക്കകൾ സംസ്ഥാനത്തെ ആശുപത്രികളിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ കേന്ദ്രസർക്കാർ 1,100 കിടക്കകൾ കൂടി നൽകുമെന്നും സത്യേന്ദ്ര ജെയ്‌ൻ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത്‌ 286 കൊവിഡ്‌ കെയർ സെന്‍ററുകൾ മാത്രമേയുള്ളൂ. ഇത്‌ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത്‌ 13,468 പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. 81പേർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. നിലവിൽ സംസ്ഥാനത്ത്‌ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 43,510 ആണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.