ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കർ ഇ ത്വയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കശ്‌മീര്‍ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പൊലീസുകാരെ ഉള്‍പ്പെടെ നിരവധി പേരെ കൊല്ലുകയും അവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്.
വാർപോറ ഗ്രാമത്തിലെ ഒരു വീട്ടിൽ തീവ്രവാദികളുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം വ്യാഴാഴ്‌ച വൈകുന്നേരത്തോടെ ആരംഭിച്ച തിരച്ചില്‍ തുടരുന്നതായാണ് ലഭിക്കുന്ന വിവരം. തീവ്രവാദികളുമായി പൊലീസും സുരക്ഷാ സേനയും ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന പ്രദേശമാണിത്.