ETV Bharat / bharat

Elderly Man Misbehaves To Woman : യുവതിക്ക് നേരെ ലൈംഗിക അതിക്രമം; മധ്യവയസ്‌കനായി അന്വേഷണം - Bengaluru news updates

Harassment Case In Bengaluru: ബെംഗളൂരുവില്‍ യുവതിക്ക് നേരെ അതിക്രമം. മധ്യവയസ്‌കനായി പൊലീസ് അന്വേഷണം. അതിക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

യുവതിക്ക് നേരെ ലൈംഗിക അതിക്രമം  Harassment Case In Bengaluru  യുവതിക്ക് നേരെ അതിക്രമം  പൊലീസ് അന്വേഷണം  യുവതിക്ക് നേരെ ലൈംഗിക അതിക്രമം  ലൈംഗിക അതിക്രമം  Bengaluru news updates  latest news in Bengaluru
Elderly Man Misbehaves To Woman In Bengaluru Mall
author img

By ETV Bharat Kerala Team

Published : Oct 30, 2023, 10:46 PM IST

ബെംഗളൂരു: ബെംഗളൂരുവിലെ മാളില്‍ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. മധ്യവയസ്‌കനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഞായറാഴ്‌ച (ഒക്‌ടോബര്‍ 29) വൈകിട്ട് ആറരയോടെ ഫുണ്ടുറയിലെ ലുലു മാളിലാണ് സംഭവം (Elderly Man Misbehaves To Woman).

അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് കേസില്‍ പൊലീസ് നടപടിക്കൊരുങ്ങിയത്. മാളിലെത്തിയ മറ്റൊരു സന്ദര്‍ശകനാണ് അതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മാളിലെ ഗെയിം സോണില്‍ വച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്. സ്ഥലത്തെത്തിയ മധ്യവയസ്‌കന്‍ യുവതിയെ സ്‌പര്‍ശിക്കുന്നതും മോശമായി പെരുമാറുന്നതും വീഡിയോയില്‍ കാണാം (Sexual Harassment Case Against Man).

സംഭവത്തെ കുറിച്ച് വീഡിയോ പകര്‍ത്തിയയാള്‍: മാളിലെ തിരക്കേറിയ ഭാഗത്ത് വച്ചാണ് താന്‍ ഇയാളെ ശ്രദ്ധിച്ചത്. സ്‌ത്രീകള്‍ക്കിടയിലൂടെ നടന്ന് നീങ്ങിയ ഇയാള്‍ സ്‌ത്രീകളെ സ്‌പര്‍ശിക്കുന്നത് താന്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് വീഡിയോയുമായി താന്‍ ഇയാളെ പിന്തുടര്‍ന്നത് (Bengaluru Harassment Case).

അതേ തുടര്‍ന്നാണ് ഈ വീഡിയോ എടുക്കാന്‍ സാധിച്ചത്. ഇയാള്‍ അതിക്രമം നടത്തിയ യുവതി സംഭവത്തില്‍ പ്രതികരിച്ചില്ല. വീഡിയോ റെക്കോര്‍ഡ് ചെയ്‌തതിന് പിന്നാലെ മാള്‍ അധികൃതരുമായി സംഭവത്തെ കുറിച്ച് സംസാരിക്കുകയും വീഡിയോ കാണിക്കുകയും ചെയ്‌തു. സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം മധ്യവയസ്‌കനായ പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടിരുന്നു.

തുടര്‍ന്ന് സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടയാള്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഇത്തരക്കാരെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ മഗഡി റോഡ് പൊലീസില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കാസര്‍കോട് 8 വയസുകാരിക്ക് പീഡനം: ചിറ്റാരിക്കലില്‍ എട്ട് വയസുകാരിക്ക് മദ്യം നല്‍കി പീഡിപ്പിച്ചു. രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍. വീട്ടില്‍ ആളില്ലാത്ത സമയത്താണ് കുട്ടിയെ ഇരുവരും പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ സമീപത്തെ വീട്ടില്‍ കൊണ്ടുപോയിട്ടും പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് പറയുന്നു (Rape Case In Kasaragod).

സംഭവത്തിന് പിന്നാലെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ അമ്മ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ക്രൂരമായ പീഡനത്തിന്‍റെ ചുരുളഴിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു (Sexual Assault Case In Kasaragod).

രണ്ടാനച്ഛന്‍ കൊലപാതക കേസ് പ്രതിയാണ്. അച്ഛനെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചിറ്റാരിക്കല്‍ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്‌ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ രഞ്ജിത് രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

also read: Binoy Murder Case Punishment: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതിക്ക്‌ ജീവപര്യന്തവും പിഴയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.