ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ഡയറക്‌ടർമാരുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ വ്യാഴാഴ്‌ച സംവദിക്കും. വെർച്വൽ മീറ്റിങിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ നിർവഹണം, ഓൺലൈൻ പഠനം, പുതിയ വിദ്യാഭ്യാസ നയം -2020 നടപ്പിലാക്കുന്നതിന്‍റെ പുതിയ സ്ഥിതിവിവരങ്ങൾ എന്നിവയെക്കുറിച്ച് മന്ത്രി ചർച്ച ചെയ്യും.
കൊവിഡ് വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം തുടരുന്നതിനെ കുറിച്ചും പുതിയ വിദ്യാഭ്യാസ നയം-2020ന്‍റെ ആസൂത്രണത്തെയും നടപ്പാക്കലിനെയും കുറിച്ചും സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുമായും കേന്ദ്ര സർവകലാശാലകളുടെ വൈസ് ചാൻസലർമാരുമായും ഈ ആഴ്‌ച ആദ്യം തന്നെ മന്ത്രി ചർച്ച നടത്തിയിരുന്നു. കൂടാതെ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പത്താം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തു.
Also Read: യാസ് ചുഴലിക്കാറ്റ്; മെയ് 26ന് ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ പതിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം