ETV Bharat / bharat

കശ്‌മീർ മാധ്യമ പ്രവർത്തകരുടെ അറസ്റ്റിൽ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് - എഡിറ്റേഴ്‌സ് ഗിൽഡ് കശ്‌മീരിലെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്

ജനാധിപത്യ മൂല്യങ്ങൾ മാനിക്കണമെന്നും ദേശീയ സുരക്ഷയുടെ പേരിൽ മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇജിഐ

Editors Guild condemns arrest of scribes in Kashmir  Editors Guild of India  The Kashmir Walla news portal  The Kashmir Walla editor arrested  എഡിറ്റേഴ്‌സ് ഗിൽഡ് കശ്‌മീരിലെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്  ദി കശ്‌മീർ വാല ന്യൂസ് പോർട്ടൽ എഡിറ്റർ അറസ്റ്റിൽ
കശ്‌മീർ മാധ്യമ പ്രവർത്തകൻ ഫഹദ് ഷായുടെ അറസ്റ്റിൽ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്
author img

By

Published : Feb 6, 2022, 10:27 PM IST

ന്യൂഡൽഹി : ദി കശ്‌മീർ വാല ന്യൂസ് പോർട്ടലിന്‍റെ എഡിറ്റർ ഫഹദ് ഷായുടെ അറസ്റ്റിൽ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ). ദേശീയ സുരക്ഷയുടെ പേരിൽ മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു. ഫഹദ് ഷായെയും കഴിഞ്ഞ മാസം കശ്‌മീരിൽ അറസ്റ്റിലായ മറ്റൊരു മാധ്യമ പ്രവർത്തകനായ സജാദ് ഗുലിനെയും ഉടൻ മോചിപ്പിക്കണമെന്ന് ഇജിഐ ജമ്മു കശ്‌മീർ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ക്രമസമാധാന നില തകർക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ചാണ് ഷായെ അറസ്റ്റ് ചെയ്‌തത്. കശ്‌മീരിൽ മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഇടം ഇല്ലാതായിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങൾ മാനിക്കണമെന്നും ദേശീയ സുരക്ഷയുടെ പേരിൽ മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇജിഐ സംസ്ഥാന ഭരണകൂടത്തോട് അഭ്യർഥിച്ചു.

Also Read: മകന്‍റെ ശീതീകരിച്ച ശുക്ല സാമ്പിള്‍ ലഭിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

കടുത്ത എഫ്‌ഐആറുകൾ, ഭീഷണിപ്പെടുത്തുന്ന ചോദ്യം ചെയ്യൽ, അനധികൃതമായി തടങ്കലിൽ വയ്ക്കൽ എന്നിവ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ അടിച്ചമർത്തുന്നതിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇജിഐ ആവശ്യപ്പെട്ടു.

ഫെബ്രുവരി നാലിനാണ് ജമ്മു കശ്‌മീർ പൊലീസ് ഫഹദ് ഷായെ അറസ്റ്റ് ചെയ്യുന്നത്. ജനുവരി അവസാനം പുൽവാമയിൽ നാല് പേരുടെ മരണത്തിനിടയാക്കിയ പൊലീസ് റെയ്‌ഡ് റിപ്പോർട്ട് ചെയ്‌തതിന് ഷായെ നാല് ദിവസം ചോദ്യം ചെയ്‌തിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷായുടെ രചനകളുടെ പേരിൽ അദ്ദേഹത്തെ പല തവണ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുകയും തടവിൽ വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. വിമർശനാത്മക റിപ്പോർട്ടിങ്ങിന്‍റെ പേരിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന കശ്‌മീരിലെ സുരക്ഷാസേനയുടെ പ്രവണതയുടെ ഭാഗമാണ് ഷായുടെ അറസ്റ്റെന്ന് ഇജിഐ നിരീക്ഷിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.