ന്യൂഡൽഹി: രാജ്യത്തുടനീളം ഭക്ഷ്യ എണ്ണകളുടെ വില കുറഞ്ഞതായി കാരണമായതായി ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം.
കഴിഞ്ഞ വർഷം മുതൽ പാചക എണ്ണയുടെ വില തുടർച്ചയായി വർധിച്ചതിനാൽ ക്രൂഡ് പാം ഓയിൽ, ക്രൂഡ് സോയാബീൻ ഓയിൽ, ക്രൂഡ് സൺഫ്ലവർ ഓയിൽ എന്നിവയുടെ 2.5% അടിസ്ഥാന തീരുവ സർക്കാർ പൂർണമായും ഇല്ലാതാക്കിയതായി മന്ത്രാലയം അറിയിച്ചു. എണ്ണകളുടെ കാർഷിക സെസ് ക്രൂഡ് പാം ഓയിലിന് 20% ൽ നിന്ന് 7.5% ആയും ക്രൂഡ് സോയാബീൻ എണ്ണക്കും ക്രൂഡ് സൺഫ്ലവർ എണ്ണക്കും 5% ആയും കുറച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
ആർബിഡി പാമോലിൻ ഓയിൽ, ശുദ്ധീകരിച്ച സോയാബീൻ, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന തീരുവ നിലവിലെ 32.5% ൽ നിന്ന് 17.5% ആയി കുറച്ചതായും മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.
നിലവിൽ ക്രൂഡ് പാം ഓയിലിന് 8.25% ക്രൂഡ് സോയാബീൻ ഓയിലിനും ക്രൂഡ് സൺഫ്ലവർ ഓയിലിനും 5.5% വീതമാണ് നികുതി.
അദാനി വിൽമർ, രുചി ഇൻഡസ്ട്രീസ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഭക്ഷ്യ എണ്ണ കമ്പനികൾ എണ്ണകളുടെ മൊത്തവിലയിൽ ലിറ്ററിന് 4 മുതൽ 7 രൂപ വരെ കുറച്ചിട്ടുണ്ടെന്നും ഉത്സവ സീസണിൽ വില കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണെന്നും മന്ത്രാലയം പറയുന്നു.
ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്‌സ് ഇന്ത്യ, ഹൈദരാബാദ്, മോദി നാച്ചുറൽസ്, ഡൽഹി, ഗോകുൽ റീ-ഫോയിൽസ് ആൻഡ് സോൾവന്‍റ്, വിജയ് സോൾവെക്‌സ്, ഗോകുൽ അഗ്രോ റിസോഴ്‌സസ്, എൻ.കെ പ്രോട്ടീൻസ് എന്നിവയാണ് ഭക്ഷ്യ എണ്ണകളുടെ മൊത്തവില കുറച്ച മറ്റ് കമ്പനികൾ.
Also Read: രാത്രികാല കർഫ്യൂ പിൻവലിച്ച് കർണാടക; കുതിരപ്പന്തയത്തിനും അനുമതി