ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ നാളെ (21.06.2022) വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തിലാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. തിങ്കളാഴ്ചയും (20.06.22) അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
കേസില്‍ നാല് ദിവസങ്ങളിലായി 52 മണിക്കൂര്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത് കഴിഞ്ഞു. ജൂണ്‍ 13നാണ് ഇഡിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ആദ്യമായി ഹാജരായത്.
പ്രതിരോധവുമായി കോൺഗ്രസ്: രാഹുല്‍ ഗാന്ധിയെ ഇഡി വേട്ടയാടുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തുകയാണ്. ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധം ആക്കുന്നു എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആരോപിക്കുന്നത്.
Also Read: 30 മണിക്കൂർ, മൂന്ന് ദിവസം: രാഹുൽ വെള്ളിയാഴ്ചയും ഹാജരാകണമെന്ന് ഇ ഡി