ETV Bharat / bharat

ED summons Jharkhand CM Hemant Soren സുപ്രീം കോടതിയെ സമീപിച്ചിട്ടും രക്ഷയില്ല, കള്ളപ്പണ കേസില്‍ മൂന്നാം തവണയും ഹേമന്ത് സോറന് ഇഡി സമന്‍സ് - ബിജെപി

ED summons Hemant Soren in money laundering case ഓഗസ്റ്റ് 14 ന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകണം എന്ന് കാണിച്ചായിരുന്നു ആദ്യ സമന്‍സ്. എന്നാല്‍ അന്ന് ഹേമന്ത് സോറന്‍ ഹാജരായില്ല. പിന്നീട് 24ന് ഹാജരാകണമെന്ന് നിര്‍ദേശിച്ചും സമന്‍സ് വന്നു. തുടര്‍ന്ന് സോറന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു

ED summons Jharkhand CM Hemant Soren for third time  Jharkhand CM Hemant Soren  ED summons Hemant Soren for third time  Hemant Soren in money laundering case  ED summons Hemant Soren  ഹേമന്ത് സോറന് ഇഡി സമന്‍സ്  ഹേമന്ത് സോറന്‍  Hemant Soren  ബിജെപി എംപി നിഷാന്ത് ദുബെ
ED summons Jharkhand CM Hemant Soren
author img

By ETV Bharat Kerala Team

Published : Sep 2, 2023, 1:28 PM IST

ദംക (ജാര്‍ഖണ്ഡ്) : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് മൂന്നാം തവണയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) സമന്‍സ് അയച്ചു (ED summons Jharkhand CM Hemant Soren). സെപ്‌റ്റംബര്‍ ഒന്‍പതിന് ഹാജരകാനാണ് അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശം. അതേസമയം, സോറന്‍ ഇഡിക്ക് മുന്നില്‍ ഹാജരായാലും ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ബിജെപി എംപി നിഷാന്ത് ദുബെ പറഞ്ഞു.

ഓഗസ്റ്റ് 14ന് ഹാജരാകണമെന്ന് കാണിച്ചായിരുന്നു ഇഡി ആദ്യമായി ഹേമന്ത് സോറന് നോട്ടിസ് അയച്ചത് (ED summons Hemant Soren in money laundering case). എന്നാല്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ ഒരുക്കങ്ങളില്‍ തെരക്കിലായിരുന്നതിനാല്‍ സോറന്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല. ബിജെപി ഭരിക്കുന്ന കേന്ദ്രവുമായി സൗഹൃദം നിലനിര്‍ത്താത്തതിന്‍റെ പേരില്‍ തന്നെ ലക്ഷ്യം വക്കുന്നു എന്നാരോപിച്ച് സോറന്‍ ഇഡിക്ക് കത്തയച്ചിരുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ജാര്‍ഖണ്ഡ് സര്‍ക്കാരിനൊപ്പം തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നോട്ടിസെന്നും സോറന്‍ (Jharkhand CM Hemant Soren) ആരോപിച്ചു.

ശേഷം, ഓഗസ്റ്റ് 24ന് ഓഫിസില്‍ ഹാജരാകണം എന്ന് കാണിച്ച് ഇഡി സോറന് രണ്ടാമത്തെ സമന്‍സ് അയച്ചു. എന്നാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സോറന്‍ തയാറായില്ല. പകരം അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഇഡി സമന്‍സിനോട് പ്രതികരിക്കാതിരുന്ന സോറനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ ദുബെ, വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത് ബുദ്ധിപരമായ നീക്കമല്ലെന്നും സോറനെ രക്ഷിക്കാനാകില്ല എന്നും പ്രതികരിച്ചു.

'സോറന്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോയിട്ടുണ്ട്. എന്നാല്‍ ഈ നീക്കം ഒരു തരത്തിലും അദ്ദേഹത്തെ സഹായിക്കില്ല. അദ്ദേഹം ഇഡി ഓഫിസില്‍ ഹാജരാകാതെ ഇരുന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. ഇനി അദ്ദേഹം ഹാജരായാല്‍ അതും അദ്ദേഹത്തിന് നല്ലതായിരിക്കില്ല' -ദുബെ പറഞ്ഞു.

ഹേമന്ത് സോറന്‍റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ അഴിമതിയുടെ പ്രതീകമാണ് എന്നായിരുന്നു ദുബെയുടെ വിമര്‍ശനം. ക്രമസമാധാന നില തകരുമ്പോള്‍ സംസ്ഥാനത്തിന്‍റെ സമ്പത്ത് സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ ജനങ്ങള്‍ക്ക് ഈ പാര്‍ട്ടിയില്‍ മനസ് മടുത്തുവെന്നും അവര്‍ ഒരു പാഠം പഠിപ്പിക്കാനായി ഒരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി-എജെഎസ്‌യു-എന്‍ഡിഎ സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 14 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തില്‍ സങ്കല്‍പ് യാത്ര നടക്കുന്നുണ്ടെന്നും അതിന് പൊതു ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്നും പ്രതികരിച്ച ദുബെ ബിജെപി നേതാക്കള്‍ പറയുന്നത് കേള്‍ക്കാനും കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ച് അറിയാനും ജനങ്ങള്‍ ആകാംക്ഷയോടെ മുന്നോട്ട് വരികയാണെന്നും പറഞ്ഞു. ഇന്നലെ (സെപ്‌റ്റംബര്‍ 1) ബസുകിനാഥ് സ്റ്റേഷനിലെ ആദ്യ റിസര്‍വേഷന്‍ കൗണ്ടര്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു നിഷികാന്ത് ദുബെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.