ETV Bharat / bharat

Hawala Operations in Kerala | കേരളത്തിലെ ഹവാല ഇടപാട് : 2.90 കോടി രൂപയുടെ വിദേശ, ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചെടുത്തതായി ഇഡി

ജൂണ്‍ 19ന് വൈകിട്ടാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഒരേസമയം ഇഡി റെയ്‌ഡ് ആരംഭിച്ചത്. ഫോറിന്‍ മണി എക്‌സ്‌ചേഞ്ച്, ഗിഫ്റ്റ് കടകള്‍, തുണിക്കടകള്‍, ജ്വല്ലറി എന്നിവയുടെ മറവില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

author img

By

Published : Jun 21, 2023, 4:33 PM IST

Kerala ED  Hawala Operations in Kerala  ED seizes foreign Indian currencies from Kerala  Hawala Operations  ED raid in Kerala  കേരളത്തിലെ ഹവാല ഇടപാട്  കറന്‍സികള്‍ പിടിച്ചെടുത്തതായി ഇഡി  ഇഡി  ഫോറിന്‍ മണി എക്‌സ്‌ചേഞ്ച്  ഇഡി റെയ്‌ഡ്  ഹവാല ഇടപാടുകള്‍
Hawala Operations in Kerala

ന്യൂഡല്‍ഹി : കേരളത്തിലെ ഹവാല ഇടപാടുകാരുടെയും അനധികൃത ഫോറെക്‌സ് ഡീലര്‍മാരുടെയും കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 2.90 കോടി രൂപയുടെ വിദേശ, ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് പ്രകാരം ജൂണ്‍ 19ന് 14 സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയതായി അന്വേഷണ ഏജന്‍സി അറിയിച്ചു. ഫോറിന്‍ മണി എക്‌സ്‌ചേഞ്ച്, ഗിഫ്റ്റ് കടകള്‍, തുണിക്കടകള്‍, ജ്വല്ലറി എന്നിവയുടെ മറവില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്.

ഏകദേശം 1.50 കോടി രൂപ വിലമതിക്കുന്ന 15 രാജ്യങ്ങളുടെ കറൻസികളും അനധികൃത വിദേശ കറൻസി വിനിമയത്തിലൂടെ കൈവശപ്പെടുത്തിയ 1.40 കോടിയുടെ കണക്കിൽപ്പെടാത്ത ഇന്ത്യൻ കറൻസിയും ആണ് റെയ്‌ഡില്‍ പിടിച്ചെടുത്തത്. സുരേഷ് ഫോറെക്‌സ്, ഏറ്റുമാനൂർ ഫോറെക്‌സ്, ദുബായ് ഫോറെക്‌സ്, സംഗീത ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രസന്‍റ് ട്രേഡിങ്, ഹന ട്രേഡിങ്, ഫോർനാസ് ഫോറെക്‌സ്‌ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഇവയുടെ അധികൃതരുമാണ് ഹവാല ശൃംഖലയിലെ പ്രധാന കണ്ണികളെന്ന് ഇഡി കണ്ടെത്തി. ഈ വ്യക്തികളും സ്ഥാപനങ്ങളും അനധികൃത വിദേശ കറൻസി വിനിമയം നടത്തുകയും നിയമപരമായ ബാങ്കിങ് മാർഗങ്ങൾ മറികടന്ന് ഹവാല വഴി ദുബായ്, യുഎസ്എ, കാനഡ എന്നിവിടങ്ങളിലേക്ക് അതിർത്തി കടന്നുള്ള പണമിടപാട് നടത്തുകയും ചെയ്‌തുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

കെ‌വൈ‌സി (Know Your Customer) എടുക്കാതെയും ബില്ലുകൾ നൽകാതെയും ആണ് ഇവര്‍ അനധികൃത ഫോറെക്‌സ് ഇടപാടുകൾ നടത്തിയിരുന്നത്. ഈ വ്യക്തികളുടെ മൊബൈലുകളില്‍ നിന്നും മറ്റും വീണ്ടെടുത്ത ശബ്‌ദ സന്ദേശങ്ങളും വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളും കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാട് വെളിപ്പെടുത്തിയതായി ഏജൻസി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഇഡി ഉദ്യോഗസ്ഥരടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്‌ഡ് ആരംഭിച്ചത്. സായുധ സേനയുടെ സുരക്ഷയിലായിരുന്നു റെയ്‌ഡ്. തിങ്കളാഴ്‌ച (ജൂണ്‍ 19) വൈകിട്ടാണ് കേരളത്തിലെ വിവിധ ഇടങ്ങളിൽ റെയ്‌ഡ് തുടങ്ങിയത്.

വിവിധ ജില്ലകളിലായി ഇരുപതിലധികം ഹവാല ഓപ്പറേറ്റർമാർ വഴി 10,000 കോടിയിലധികം രൂപയുടെ ഹവാല ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നിരുന്നു എന്നാണ് ഇഡിയുടെ ആരോപണം. മാസങ്ങളായി നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് വിപുലമായ ഹവാല ഇടപാടുകൾ വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്നതായി ഇഡി കണ്ടെത്തിയത്.

Also Read: ED Raid In Kerala| പതിനായിരം കോടിയുടെ ഹവാല ഇടപാട് ; സംസ്ഥാനത്ത് ഇഡി പരിശോധന പുരോഗമിക്കുന്നു, കള്ളപ്പണം പിടിച്ചെടുത്തെന്ന് സൂചന

കള്ളപ്പണം കണ്ടെത്തുന്നതിനായി ഇഡി സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്‌ഡാണ് ഇത്. കേരളത്തില്‍ ഹവാല ഇടപാട് നടക്കുന്ന ഏറ്റവും പ്രധാന കേന്ദ്രം കൊച്ചിയാണ് എന്നാണ് അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തൽ. കൊച്ചിയിലെ വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ ദിനംപ്രതി 50 കോടിയോളം രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ട് എന്നാണ് ഇഡിയുടെ സംശയം. കൊച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രമായ പെന്‍റ മേനക ഷോപ്പിങ് കോംപ്ലക്‌സിലെ മൊബൈൽ ആക്‌സസറീസ് മൊത്ത വില്‍പ്പന കേന്ദ്രങ്ങൾ, ബ്രോഡ് വേയിലെ സൗന്ദര്യവർധക ഷോപ്പുകൾ, ഇലക്ട്രോണിക്‌സ് ഉത്‌പന്നങ്ങളുടെ മൊത്ത വിൽപ്പന ശാലകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.