ശ്രീനഗര്‍: അനധികൃത തോക്ക് ൈലസന്‍സ് അഴിമതി നടത്തുന്നതിന് 2.78 ലക്ഷം രൂപ അനുവദിച്ച കേസിൽ ജമ്മു കശ്മീരിലെ 11 സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഛണ്ഡീഗഡ്, ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ 11 സ്ഥലങ്ങളിലായാണ് ഒരേസമയം പരിശോധന നടത്തിയത്.
രാജീവ് രഞ്ജൻ, ഇത്രത് ഹുസൈൻ, രവീന്ദർ കുമാർ ഭട്ട്, താരിഖ് അഥർ, ഗജൻ സിംഗ്, കുപ്‌വാര ജില്ലയിലെ ഡിസി ഓഫീസിലെ ആയുധ വിഭാഗം മുൻ ജുഡീഷ്യൽ ഗുമസ്തർ തുടങ്ങി സര്‍വീസിലുള്ളവരുടെയും സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെയും വസതികളിലാണ് റെയ്ഡ് നടത്തിയത്.സംഭവത്തില്‍ കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.ഇതിനോടകം തന്നെ സിബിഐ കേസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കള്ളപണം വെളുപ്പിക്കൽ അഴിമതിയുടെ മറ്റ് സാമ്പത്തിക വശങ്ങളുടെ അന്വേഷണം എന്നിവക്കായി ഇഡി പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Also Read: സുരക്ഷ പരിശോധനയ്ക്കിടെ 80കാരിയെ വസ്‌ത്രമഴിക്കാൻ നിർബന്ധിപ്പിച്ചു; സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെതിരെ ആരോപണം