ETV Bharat / bharat

സ്ഥാനാർഥികളുടെ ചെലവ് പരിധി ഉയർത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ

2020 ൽ തുകയുടെ പരിധി 10 ശതമാനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വർധിപ്പിച്ചിരുന്നു. ഇനി മുതൽ സ്ഥാനാർഥികള്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 95 ലക്ഷവും, നിയമസഭ തെരഞ്ഞെടുപ്പിൽ 40 ലക്ഷവും ചെലവഴിക്കാം.

ECI increases election expenses  candidates election expense  latest national news  സ്ഥാനാർഥികളുടെ ചെലവ് തുക ഉയർത്തി  തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തകള്‍  മൂന്നംഗ സമിതിയുടെ ശുപാർശ
തെരഞ്ഞെടുപ്പ് കമ്മീഷൻ
author img

By

Published : Jan 7, 2022, 7:54 AM IST

ന്യൂഡൽഹി: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി ഉയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 95 ലക്ഷവും, നിയമസഭ തെരഞ്ഞെടുപ്പിൽ 40 ലക്ഷവും ഇനി മുതൽ സ്ഥാനാർഥികള്‍ക്ക് ചെലവഴിക്കാം. നേരത്തേ ഇത് യഥാക്രമം 77 ലക്ഷവും 30.8 ലക്ഷവുമായിരുന്നു.

2014 ൽ ലാണ് ഇതിന് മുമ്പ് തുക ചെലവഴിക്കുന്നതിൽ സുപ്രധാന പരിഷ്‌കരണം ഉണ്ടായത്. തുടർന്ന് 2020 ൽ തുകയുടെ പരിധി 10 ശതമാനമായി തെരഞ്ഞെടുപ്പ് കമ്മിഷൻ വർധിപ്പിച്ചിരുന്നു. ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാൻ രൂപികരിച്ച മൂന്നംഗ സമിതിയാണ് തുക ഉയർത്താൻ കമ്മിഷനോട് ശുപാർശ ചെയ്‌തത്.

ALSO READ സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കും; ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

റിട്ട. ഐആർഎസ് ഓഫീസർ ഹരീഷ് കുമാർ, സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ചന്ദ്ര ഭൂഷൺ കുമാർ എന്നിവരടങ്ങിയ സമിതി രാഷ്ട്രീയ പാർട്ടികൾ, ചീഫ് ഇലക്‌ടറൽ ഓഫീസർമാർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലെ മാറ്റവും, ജനസംഖ്യ വർധനവും ഉയർന്ന സാഹചര്യത്തിൽ തുകയിൽ മാറ്റം വരുത്തണമെന്ന് രാഷ്ട്രീയ പാർട്ടികള്‍ അപേക്ഷ നൽകിയിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സമിതിയുടെ ശുപാർശ. 2014 മുതൽ ഇലക്‌ടർമാരുടെ എണ്ണത്തിലും ചെലവ് സൂചികയിലും ഗണ്യമായ വർധനയുണ്ടായതായും സമിതി വിലയിരുത്തി.

ALSO READ പുരുഷൻമാർ അണിനിരന്ന ഫ്യൂഷൻ കലക്കാച്ചി തിരുവാതിര വൈറലാകുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.