ETV Bharat / bharat

Drunken Railway Staff Peed In Train ട്രെയിനിനുള്ളിലെ ബെര്‍ത്തിന് സമീപം മൂത്രമൊഴിച്ചു; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

author img

By ETV Bharat Kerala Team

Published : Aug 22, 2023, 8:43 PM IST

Suspension to DRM Officer: ഡിആര്‍എം(DRM) ഓഫിസിലെ സൂപ്രണ്ടായി ജോലി ചെയ്‌ത് വരികയായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥനായ ദശ്‌രഥ് കുമാറാണ്(Dashrath Kumar) പ്രതി

drunken railway staff  railway staff suspended  railway staff peed  sampark kranti train  madhya pradesh  Drunken Railway Staff Peed  Train  darshath kumar  DRM  ബെര്‍ത്തിന് സമീപം മൂത്രമൊഴിച്ചു  സസ്‌പെന്‍ഷന്‍  റെയില്‍വേ ഉദ്യോഗസ്ഥന്‍  ഡിആര്‍എം  ദര്‍ശന്ത് കുമാറാണ്  മധ്യപ്രദേശ്  സംപക് ക്രാന്തി എക്‌സ്‌പ്രസ്  റെയില്‍വേ
Drunken Railway Staff Peed In Train

ജബല്‍പൂര്‍(മധ്യപ്രദേശ്): ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനിനുള്ളിലെ ബെര്‍ത്തിന് സമീപം മൂത്രമൊഴിച്ച് റെയില്‍വേ ജീവനക്കാരന്‍. ഡിആര്‍എം(DRM) ഓഫീസിലെ സൂപ്രണ്ടായി ജോലി ചെയ്‌ത് വരികയായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥനായ ദശ്‌രഥ് കുമാറാണ്(dashrath kumar) പ്രതി. ഇയാളെ ജബല്‍പൂരിലുള്ള ഡിആര്‍എം ഓഫിസില്‍ ഹാജരാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിച്ചിരുന്നു. റെയില്‍വേ(railway) അധികൃതര്‍ വീഡിയോ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അത് പാഴാകുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാല്‍ അയാളെ റെയില്‍വേ സസ്‌പെന്‍ഡ്(suspend) ചെയ്‌തു.

മാത്രമല്ല, ദശ്‌രഥ് കുമാറിന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. കഴിയുന്നത്ര വേഗം മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന സമ്പര്‍ക് ക്രാന്തി എക്‌സ്‌പ്രസ് ട്രെയിനിലെ(Sampark Kranti Express train) ബി6 എസി ബോഗിയിലായിരുന്നു ദശ്‌രഥ്‌ കുമാറും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്നത്.

തങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം നടപ്പിലാകാത്തതിനാല്‍ ന്യൂഡല്‍ഹിയിലെത്തി ബന്ധപ്പെട്ട അധികാരികളുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള യാത്രയിലായിരുന്നു ദശ്‌രഥ് കുമാറും സഹപ്രവര്‍ത്തകരും. ഈ സമയം, ഡിആര്‍എം മെക്കാനിക്കല്‍ ഓഫിസിലെ സൂപ്രണ്ടായ ദശ്‌രഥ് കുമാര്‍ അമിതമായി മദ്യപിച്ചിരുന്നതായി റെയില്‍വേ അറിയിച്ചു. അബോധാവസ്ഥയിലായ ഇദ്ദേഹം സമീപത്തെ ബെര്‍ത്തില്‍ മൂത്രമൊഴിക്കുകയായിരുന്നു.

ഇയാള്‍ ബെര്‍ത്തിന് സമീപം മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ ഏതാനും യാത്രക്കാര്‍ ഫോണില്‍ ചിത്രീകരിക്കുകയും സമൂഹമാധ്യങ്ങളില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഏകദേശം 10 ദിവസം മുമ്പ് പോസ്‌റ്റ് ചെയ്‌ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായിരുന്നില്ല.

നിരവധി പേരായിരുന്നു വീഡിയോയ്‌ക്ക് താഴെ കമന്‍റുമായി എത്തിയത്. ഇത് ഒരു സാധാരണക്കാരനായ യാത്രക്കാരനായിരുന്നുവെങ്കില്‍ റെയില്‍വേ അധികൃതര്‍ ഇതിനോടകം തന്നെ അയാളെ ജയിലിലേക്ക് അയക്കുമല്ലോ. ഇപ്പോള്‍ നടപടി സസ്‌പെന്‍ഷനില്‍ മാത്രം ഒതുക്കുന്നത് അയാള്‍ ഒരു റെയില്‍വേ ജീവനക്കാരനായതിനാലല്ലേ?- പൊതുജനം പ്രതികരിച്ചു.

വിമാനത്തില്‍ വച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചു(urinating on the female passenger in plane): അതേസമയം, ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ എയര്‍ ഇന്ത്യ(Air india) വിമാനത്തില്‍ സഹയാത്രികയായ 70കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്ര(34) പിടിയിലായിരുന്നു. 2022 നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ചാണ് പ്രതി സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. സംഭവത്തില്‍ യാത്രക്കാരിയുമായി സംസാരിച്ചിരുന്നുവെന്നും ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നെന്നും ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. ഇവര്‍ക്ക് 15,000 രൂപ നഷ്‌ടപരിഹാരം നല്‍കിയിരുന്നെന്നും എന്നാല്‍ ഈ തുക ഇവരുടെ മകള്‍ തിരികെ നല്‍കിയെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശങ്കര്‍ മിശ്രയെ ഡല്‍ഹി പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ശേഷം, ഇയാള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇയാളെ പിരിച്ചുവിട്ടിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര ധനകാര്യ സേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യ ചാപ്റ്ററിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കര്‍ മിശ്ര.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.