ETV Bharat / entertainment

'ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം, അതിലൊരാള്‍ ഞാന്‍'; ദു:ഖം പങ്കുവച്ച് മഞ്ജു വാര്യര്‍ - Manju Warrier remembering Ponnamma - MANJU WARRIER REMEMBERING PONNAMMA

മലയാള സിനിമയില്‍ അമ്മ എന്നാല്‍ പൊന്നമ്മ ചേച്ചിയാണെന്ന് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെ അനുശോചന കുറിപ്പുമായി മഞ്ജു വാര്യര്‍ രംഗത്ത്. സിനിമയില്‍ തനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മ ചേച്ചിയെന്ന് താരം..

REMEMBERING KAVIYOOR PONNAMMA  KAVIYOOR PONNAMMA  MANJU WARRIER  കവിയൂര്‍ പൊന്നമ്മ
Manju Warrier remembering Kaviyoor Ponnamma (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 21, 2024, 10:39 AM IST

നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി മഞ്ജു വാര്യര്‍. സിനിമയില്‍ തനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മ ചേച്ചിയെന്ന് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കവിയൂര്‍ പൊന്നമ്മയ്‌ക്ക് അനുശോചം അറിയിച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.

മലയാള സിനിമയില്‍ അമ്മ എന്നാല്‍ പൊന്നമ്മ ചേച്ചിയാണെന്നും ചേച്ചിയുടെ മകളായി ഒരു സിനിമയില്‍ പോലും തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും മഞ്ജു വാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ഒന്നിച്ചഭിനയിച്ചില്ലെങ്കിലം ആ അമ്മ മനസ്സിലെ സ്‌നേഹം താന്‍ അടുത്തറിഞ്ഞിട്ടുണ്ടെന്ന് മഞ്ജു പറയുന്നു.

'ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മ ചേച്ചിയുടെ മകളായി ഒരു സിനിമയില്‍ പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാള സിനിമയില്‍ അമ്മ എന്നാല്‍ പൊന്നമ്മ ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതില്‍ ഒരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മ ചേച്ചി!

അതുകൊണ്ടു തന്നെ എന്‍റെ ഓര്‍മ്മയില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്‌ച്ചകളില്‍ ഞാന്‍ ആ അമ്മ മനസ്സിലെ സ്‌നേഹം അടുത്തറിഞ്ഞു.

ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുക ചേച്ചിയുമൊത്ത് 'കണ്ണെഴുതിപൊട്ടും തൊട്ട്' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മ ചേച്ചിയെ ഓര്‍മ്മിപ്പിക്കും രേണുക ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മ ചേച്ചി ഉള്ളതു പോലെ തോന്നിയിട്ടുണ്ട്, പലവട്ടം.

കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമെ പൊന്നമ്മ ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മ ചേച്ചിയുടെ അഭിനയത്തിന്‍റെ ഭംഗി.

നമ്മുടെ വീട്ടു മുറ്റത്ത് നിന്നോ അടുക്കളയില്‍ നിന്നോ പൂജ മുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മ ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയം ആയിരുന്നില്ല, ഒരമ്മയുടെ പെരുമാറ്റമായിരുന്നു.

പൊന്നമ്മ ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ, മീന ചേച്ചി, ശ്രീവിദ്യാമ്മ, കെ.പി.എ.സി ലളിത ചേച്ചി... ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാര്‍ ഒക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാള സിനിമയും ഈ നിമിഷം അനുഭവിക്കുന്നത്.' -മഞ്ജു വാര്യര്‍ കുറിച്ചു.

Also Read: പൊന്നമ്മ ചേച്ചിയുടെ പൊന്നുമ്മ പങ്കുവെച്ച് മമ്മൂട്ടി - Mammootty remembered Ponnamma

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.