ലണ്ടന്‍: യുവേഫാ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യഘട്ട പോരാട്ടങ്ങൾ അവസാനിച്ചു. ഏറെ മാറ്റവുമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് എത്തിയത്. പുതിയ രൂപത്തിലും ഭാവത്തിലുമെത്തിയ ചാമ്പ്യൻസ് ലീഗില്‍ ഒന്നാാംഘട്ടത്തില്‍ ചില വമ്പന്‍ ടീമുകള്‍ അടിപതറി. 36 ടീമുകളാണ് ഇത്തവണ പോരിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ മൊണോക്കോയോട് പരാജയം ഏറ്റുവാങ്ങി. 2-1 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യവസാനം മൊണോക്കോയുടെ തോരോട്ടമായിരുന്നു കാണാന്‍ കഴിഞ്ഞത്. സീസണിലെ ആദ്യ ജയം നേടാമെന്ന വിശ്വാസത്തിലായിരുന്നു ഇരു ടീമുകളും രംഗത്തിറങ്ങിയത്.
We’re getting used to it now 😳 pic.twitter.com/ck19H62m1y
— AS Monaco EN (@AS_Monaco_EN) September 20, 2024
മൊണോക്കോക്കായി 16ാം മിനുറ്റിൽ മാഗ്നസായിരുന്നു ഗോൾ നേടിയത്. ഒരു ഗോളിന്‍റെ ലീഡില്‍ മൊണാക്കോ കളി ശക്തമാക്കി. എന്നാല്‍ 28ാം മിനുറ്റിൽ ബാഴ്‌സോലണക്കായി ലാമിനെ യമാലായിരുന്നു സമനില ഗോൾ നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയും ഏറ്റെടുത്ത മൊണോക്കോ 71ാം മിനുറ്റിൽ രണ്ടാം ഗോളും നേടി. ജോർജി ലെങ്കേനയായിരുന്നു മൊണോക്കോയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്.
Wilo doing what Wilo does best 🧱 pic.twitter.com/yumPB4NjBS
— Arsenal (@Arsenal) September 20, 2024
മറ്റൊരു മത്സരത്തിൽ ആഴ്‌സനൽ, അറ്റ്‌ലാന്‍റ മത്സരം സമനിലയില്‍ കലാശിച്ചു. അറ്റ്‌ലാന്‍റയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ഗോൾ രഹിതമായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് ആർ.ബി ലെപ്‌സിഗ് മത്സരത്തില്‍ അത്‌ലറ്റിക്കോക്ക് 2-1 ന്‍റെ ജയം. മത്സരത്തില്‍ ആദ്യഗോള്‍ നേടി ലെപ്‌സിഗ് മുന്നിട്ട് നിന്നെങ്കിലും 28ാം മിനുട്ടിൽ അത്‌ലറ്റിക്കോ തിരിച്ചടിച്ചു. അവസാന നിമിഷം 90ാം മിനുറ്റിൽ മരിയ ജിമെനസിന്‍റെ ഗോളിലായിരുന്നു അത്‌ലറ്റിക്കോ വിജയം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം ഒക്ടോബർ ഒന്നിന് തുടങ്ങും.
Also Read: സൂപ്പര്‍ ലീഗ് കേരളയില്‍ വീണ്ടും ഗോള്‍രഹിത മത്സരം, ജയമില്ലാതെ മലപ്പുറം തൃശൂരും - Super League Kerala