ETV Bharat / bharat

രണ്ടര കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി: ഐവറി കോസ്റ്റ് ഫുട്‌ബോൾ താരം അറസ്റ്റിൽ

ഷാംപെയ്‌ൻ ബോട്ടിൽ ക്രിസ്റ്റൽ ബോട്ടിലിൽ വിൽപന നടത്താൻ ശ്രമിച്ച പൗരനാണ് പിടിയിലായത്.

മയക്കുമരുന്ന് പിടികൂടി  ബെംഗളുരുവിൽ മയക്കുമരുന്ന് പിടികൂടി  ഐവറി കോസ്റ്റ് ഫുട്‌ബോൾ താരം അറസ്റ്റിൽ  Drugs worth Rs 2.5 crore seized  Ivory Coast Football player arrested in Bengaluru  Drugs seized  Drugs worth Rs 2.5 crore seized NEWS  Drugs worth Rs 2.5 crore seized LATEST NEWS
രണ്ടര കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി: ഐവറി കോസ്റ്റ് ഫുട്‌ബോൾ താരം അറസ്റ്റിൽ
author img

By

Published : Sep 24, 2021, 6:21 PM IST

ബെംഗളുരു: നഗരത്തിൽ നിന്ന് രണ്ടര കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഐവറി കോസ്റ്റ് ഫുട്‌ബോൾ താരം അറസ്റ്റിൽ. ഷാംപെയ്‌ൻ ബോട്ടിലിൽ ക്രിസ്റ്റൽ പൗഡർ രൂപത്തിൽ വിൽപന നടത്താൻ ശ്രമിച്ച താരമാണ് പിടിയിലായത്. 28കാരനായ ദോസോ ഖലീഫയാണ് അറസ്റ്റിലായത്.

കോടികൾ വിലമതിക്കുന്ന അര കിലോ മയക്കുമരുന്നും മൊബൈൽ ഫോണും ബൈക്കും പിടിച്ചെടുത്തെന്നും അഡീഷണൽ പൊലീസ് കമ്മിഷണർ എസ്‌ മുരുകൻ പറഞ്ഞു. ഗോവിന്ദ്പുര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഖലീഫ, അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും ബെംഗളുരുവിൽ താമസിക്കുകയായിരുന്നു ഇയാൾ.

ഇതിനിടയിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരെ കാണുകയും കച്ചവടത്തിൽ ഏർപ്പെടുകയുമായിരുന്നു. വിദ്യാർഥികളെയും ടെക്കികളെയും ലക്ഷ്യം വച്ചുകൊണ്ടാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.

ALSO READ: കോട്ടയം നഗരസഭയിലെ എൽഡിഎഫിന്, പിന്തുണയുമായി ബിജെപി; യുഡിഎഫിന് ഭരണ നഷ്‌ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.