ETV Bharat / bharat

Drown Death Ganesha Idol Immersion: മധ്യപ്രദേശിൽ ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ വീണ്ടും അപകടം; മൂന്ന് പേർ മുങ്ങി മരിച്ചു - പാറമടയിൽ മുങ്ങി മരിച്ചു

Three Drowned During Ganesha Idol Immersion: ഇൻഡോറിലെ മൽഹർഗഞ്ച് സ്വദേശികളായ അഞ്ച് പേരാണ് ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ വെള്ളത്തിൽ മുങ്ങിയത്. മൂന്ന് പേർ മരിച്ചു, രണ്ട് പേരെ രക്ഷപ്പെടുത്തി.

ഗണപതി വിഗ്രഹ നിമഞ്ജനം മുങ്ങി മരണം  ഗണപതി വിഗ്രഹ നിമഞ്ജനം  Drown Death Ganesha Idol Immersion  Three Drowned During Ganesha Idol Immersion  three died in Ganesha Idol Immersion  മധ്യപ്രദേശിൽ മുങ്ങി മരണം  മുങ്ങി മരണം ഗണപതി നിമഞ്ജനം  ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ മുങ്ങി മരിച്ചു  പാറമടയിൽ മുങ്ങി മരിച്ചു  മുങ്ങി മരിച്ചു
Drown Death Ganesha Idol Immersion
author img

By ETV Bharat Kerala Team

Published : Sep 30, 2023, 7:10 AM IST

Updated : Sep 30, 2023, 3:58 PM IST

ഇൻഡോർ : മധ്യപ്രദേശിലെ ഗാന്ധി നഗർ പ്രദേശത്ത് ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ മൂന്ന് പേർ മുങ്ങി മരിച്ചു (Three Drowned During Ganesha Idol Immersion). രണ്ട് പേർക്ക് പരിക്കേറ്റു. ഗാന്ധി നഗറിലെ ഖനിയിലെ വെള്ളക്കെട്ടില്‍ ഇന്നലെയാണ് അപകടം ഉണ്ടായത്.

ഇൻഡോറിലെ മൽഹർഗഞ്ച് പ്രദേശത്തെ താമസക്കാരായ അമൻ, അനീഷ്, ജയു എന്നിവരാണ് മരിച്ചത്. ഇന്നലെ അഞ്ച് പേർ ചേർന്ന് ഗണപതിയെ നിമഞ്ജനം ചെയ്യാൻ എത്തുകയായിരുന്നു. ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്‌ത ശേഷം ഇവർ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങി.

എന്നാൽ, അഞ്ച് പേരും കുളത്തിൽ മുങ്ങി (Drown Death Ganesha Idol Immersion). എസ്‌ഡിആർഎഫ് സംഘം രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് അനിൽ യാദവ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: Children Drowned During Ganesha Idol Immersion : ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ 4 കുട്ടികൾ മുങ്ങിമരിച്ചു

ഗണേശ വിഗ്രഹം നിമഞ്ജനം, നാല് കുട്ടികൾ മുങ്ങി മരിച്ചു: മധ്യപ്രദേശിലെ ദാതിയ ജില്ലയിലും സമാന സംഭവം ഉണ്ടായിരുന്നു. ഗണേശ വിഗ്രഹം കുളത്തിൽ നിമഞ്ജനം ചെയ്യുന്നതിനിടെ നാല് കുട്ടികളാണ് മുങ്ങി മരിച്ചത് (Children drowned during Ganesha idol immersion in MP). രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവാൽ ബിദാനിയ ഗ്രാമത്തിൽ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം ഉണ്ടായത്. 14നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും മരിച്ചവരില്‍ പെടുന്നു.

ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനായാണ് കുട്ടികൾ കുളക്കരയിലെത്തിയത്. ഇതിൽ ഏഴ് കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങുന്നതായി പ്രദേശവാസികൾ കണ്ടു. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി.

Also read: Student Dies after Falling Into Pond : കാല്‍ വഴുതി കുളത്തില്‍ വീണ് 15കാരന്‍ മരിച്ചു

പതിനഞ്ചുകാരൻ മുങ്ങി മരിച്ചു: കോട്ടയം കടുത്തുരുത്തി മാൻവെട്ടത്ത് കുളത്തിൽ വീണ് 15കാരന്‍ മരിച്ചിരുന്നു (Student Dies after Falling Into Pond). കപിക്കാട് കണ്ണാരത്തിൽ ജോണിയുടെ മകൻ ആൽഫ്രഡ് ജോസഫ് ജോൺ ആണ് മുങ്ങി മരിച്ചത്. സെപ്‌റ്റംബര്‍ 16ന് വൈകിട്ട് 4.30 ഓടെയാണ് അപകടം ഉണ്ടായത് (Student drowns in Pond).

കല്ലറ സെന്‍റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആൽഫ്രഡ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ്, കൂട്ടുകാരോടൊപ്പം കുളത്തിനരികിൽ എത്തിയത്. കരയിൽ നിൽക്കുകയായിരുന്ന ആൽഫ്രഡ് കാൽ വഴുതി കുളത്തിലേക്ക് വീണു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആൽഫ്രഡിനെ കരയ്‌ക്ക് കയറ്റി. തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Last Updated : Sep 30, 2023, 3:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.