പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പുതുച്ചേരിയിൽ ഡ്രോണുകള്‍, ആളില്ലാ ചെറു ഏരിയൽ വാഹനങ്ങള്‍ എന്നിവയുടെ പറത്തല്‍ നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നും നാളെയുമാണ് സിആർപിസി വകുപ്പ് 144 പ്രകാരം നിരോധനം ഏർപ്പെടുത്തിയത്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 പ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പുതുച്ചേരി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നാളെയാണ് പുതുച്ചേരിയിൽ നരേന്ദ്രമോദി പങ്കെടുക്കുന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് റാലി. കേരളത്തോടൊപ്പം ഏപ്രിൽ ആറിന് ആണ് പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ്.