ETV Bharat / bharat

100 ഓക്സിജൻ സിലിണ്ടറുകൾ സെക്കന്തരാബാദിലെത്തിച്ച് കേന്ദ്രം

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ അഭ്യർഥന മാനിച്ചാണ് സംഘടന സിലിണ്ടറുകൾ നല്‍കിയത്.

author img

By

Published : May 3, 2021, 9:55 AM IST

DRDO  Hyderabad hospital  oxygen cylinders  ഹൈദരാബാദ്  ഓക്സിജൻ സിലിണ്ടറുകൾ
100 ഓക്സിജൻ സിലിണ്ടറുകൾ സെക്കന്തരാബാദിലെത്തിച്ച് കേന്ദ്രം

ഹൈദരാബാദ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സർക്കാർ ഗാന്ധി ആശുപത്രിയിലേക്ക് 100 മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ നല്‍കി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.). കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ അഭ്യർഥന മാനിച്ചാണ് സംഘടന സിലിണ്ടറുകൾ നല്‍കിയത്.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സിയാണ് ഡി.ആർ.ഡി.ഒ. സെക്കന്ദരാബാദ് ലോക്സഭാ മണ്ഡലം എം.പി കൂടിയായ മന്ത്രി ഞായറാഴ്ച സിലിണ്ടറുകൾ ആശുപത്രി സൂപ്രണ്ടിന് കൈമാറി. ഡി.ആർ.ഡി.ഒ അംഗങ്ങളുടെയും തെലങ്കാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കൈമാറിയത്. ഓക്സിജൻ സിലിണ്ടറുകൾ അയച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനും ഡി.ആർ.ഡി.ഒയ്ക്കും റെഡ്ഡി ട്വീറ്റിലൂടെ നന്ദി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.