ETV Bharat / bharat

സർദാർ വല്ലഭായി പട്ടേൽ കൊവിഡ് ആശുപത്രിയിൽ 250 കിടക്കകൾ കൂടി നൽകി ഡിആർഡിഒ

നിലവിൽ 750 കിടക്കകളാണ് ആശുപത്രിയിലുള്ളത്.

author img

By

Published : May 31, 2021, 6:47 AM IST

DRDO adds 250 more beds  DRDO adds 250 more beds at Delhi's Sardar Vallabhbhai Patel Covid Hospital  DRDO adds 250 more beds at Sardar Vallabhbhai Patel Covid Hospital  DRDO adds 250 more beds at delhi covid hospital  സർദാർ വല്ലഭായി പട്ടേൽ കൊവിഡ് ആശുപത്രി  ഡിആർഡിഒ  ഡിആർഡിഒ കിടക്കകൾ  ഐസിയു കിടക്കകൾ
സർദാർ വല്ലഭായി പട്ടേൽ കൊവിഡ് ആശുപത്രിയിൽ 250 കിടക്കകൾ കൂടി നൽകി ഡിആർഡിഒ

ന്യൂഡൽഹി: ഡൽഹി കന്‍റോൺമെന്‍റിലെ സർദാർ വല്ലഭായി പട്ടേൽ കൊവിഡ് ആശുപത്രിയിൽ 250 കിടക്കകൾ കൂടി നൽകി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). നിലവിൽ 750 കിടക്കകളാണ് ആശുപത്രിയിലുള്ളത്. അഹമ്മദാബാദ്, വാരണാസി, ശ്രീനഗർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഡിആർഡിഒ നിരവധി ആശുപത്രികളും നിർമിച്ചിട്ടുണ്ട്. അതേസമയം ഡൽഹിയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് 500 ഐസിയു കിടക്കകൾ ഡിആർഡിഒ ഏപ്രിൽ 23ന് നൽകിയിരുന്നു.

Also Read: ഡൽഹിയിൽ കൊവിഡ് മൂലം അനാഥരായ 32 കുട്ടികളെ കണ്ടെത്തി ബാലാവകാശ കമ്മിഷൻ

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 956 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി 1.19 ശതമാനമായി കുറഞ്ഞു. 2,380 പേർക്ക് രോഗം ഭേദമായപ്പോൾ 122 പേർ വൈറസ് ബാധിച്ച് മരിച്ചു. ഏപ്രിൽ 14 മുതൽ ഡൽഹിയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ ദേശിയ തലസ്ഥാനത്ത് അൺലോക്ക് നടപടികൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങളും ഫാക്‌ടറികളും മെയ് 31 മുതൽ വീണ്ടും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.