ETV Bharat / bharat

ഡോ. സത്യേന്ദ്ര മിശ്രയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് ഡോക്ടർമാർ

author img

By

Published : Apr 21, 2021, 7:27 PM IST

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് ഡോ. സത്യേന്ദ്ര മിശ്രക്ക് കൊവിഡ് ബാധിച്ചത്

Dr. Satyendra Mishra condition stable: Yashoda hospital doctors  Corona Warrior  Dr. Satyendra Mishra of Bundelkhand Medical College  ഡോ. സത്യേന്ദ്ര മിശ്ര  ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജ്  യശോദ ആശുപത്രി  ഡോ. സത്യേന്ദ്ര മിശ്രയുടെ നില സ്ഥിരമായി തുടരുന്നുവെന്ന് ഡോക്ടർമാർ
ഡോ. സത്യേന്ദ്ര മിശ്രയുടെ നില സ്ഥിരമായി തുടരുന്നുവെന്ന് ഡോക്ടർമാർ

ഹൈദരാബാദ്: കൊവിഡ് ബാധിച്ച ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിലെ കൊവിഡ് മുൻനിര ഡോക്ടർ ഡോ. സത്യേന്ദ്ര മിശ്രയുടെ നിലയില്‍ മാറ്റമില്ലെന്ന് യശോദ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. നാലോ അഞ്ചോ ദിവസങ്ങൾ കൂടി അദ്ദേഹത്തിന്‍റെ ആരോഗ്യം പ്രത്യേകമായി നിരീക്ഷിക്കുമെന്നും അതിനുശേഷം സിടി സ്കാൻ റിപ്പോർട്ട് അനുസരിച്ച് തീരുമാനമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ആവശ്യമെങ്കിൽ 15 ദിവസത്തിനുശേഷം ഇസി‌എം‌ഒ ചെയ്യും.

കഴിഞ്ഞ ഒരു വർഷമായി കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോ. മിശ്രയ്ക്ക് അടുത്തിടെയാണ് കൊവിഡ് ബാധിച്ചത്. നിലവിൽ അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിന്‍റെ 80 ശതമാനവും വൈറസ് ബാധിതമാണ്.

മെച്ചപ്പെട്ട ചികിത്സയ്ക്കായി ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിലെ സഹപ്രവർത്തകർ സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്ന് ഭോപ്പാലിലേക്കും പിന്നീട് എയർ ആംബുലൻസിൽ ഹൈദരാബാദിലേക്കും കൊണ്ടുപോയി. ഡോ. മിശ്രയുടെ ചികിത്സയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉറപ്പ് നൽകിയിരുന്നു.

Read More: സത്യേന്ദ്ര മിശ്രയെ കൊവിഡ് ചികിത്സയ്ക്കായി സെക്കന്തരാബാദിലേക്ക് മാറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.