ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ആഭ്യന്തര ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റുകളും മാറ്റി. ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെതാണ് തീരുമാനം. പുതുക്കിയ തിയ്യതി പിന്നീട് തീരുമാനിക്കും. ഏപ്രില്‍ 18 മുതല്‍ 25 വരെ ബംഗളൂരുവില്‍ നടക്കാനിരുന്ന ടൂര്‍ണമെന്‍റും ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ജൂനിയര്‍, സബ് ജൂനിയര്‍ ടൂര്‍ണമെന്‍റുകളും ഉള്‍പ്പെടെയാണ് മാറ്റിവെച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാലാണ് തീരുമാനമെന്ന് ബിഎഐ പ്രസിഡന്‍റ് ഹിമാന്ത ബിശ്വാസ് പറഞ്ഞു. കുറച്ച് ദിവസമായി രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ്. ഞായറാഴ്‌ച ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കാണിത്.
നേരത്തെ രാജ്യാന്തര ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റുകളും കൊവിഡ് കാരണം മാറ്റിവച്ചിരുന്നു. റഷ്യന്‍ ഓപ്പണും ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് സൂപ്പര്‍ 100 ഉള്‍പ്പെടെയാണ് ഇത്തരത്തില്‍ മാറ്റിവെച്ചത്.