മുംബൈ: ആഭ്യന്തര വിമാന യാത്രക്കാർക്ക് ഇനി മുതൽ ഒരു ഹാൻഡ് ബാഗേജ് മാത്രം കൊണ്ടുപോകാനുള്ള അനുവാദം നൽകിയാൽ മതിയെന്ന് കേന്ദ്ര വ്യവസായ സുരക്ഷ സേന (CISF) സിവിൽ ഏവിയേഷൻ സുരക്ഷ ഏജൻസിയായ ബിസിഎഎസിനെ (BCAS) അറിയിച്ചു.
യാത്രക്കാർ ഒന്നിലധികം ബാഗേജുകൾ കരുതുന്നത് വഴി വിമാനത്താവളങ്ങളിലെ പ്രീ-എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിൽ തിരക്ക് വർധിക്കുന്നതിനാലാണ് പുതിയ നടപടി. എല്ലാ എയർലൈനുകളും ഈ ചട്ടം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാനും സിഐഎസ്എഫ് ബിസിഎഎസിന് നിർദേശം നൽകി.
ALSO READ: ഒരു മൊബൈൽ നമ്പറിൽ നിന്നും ആറ് പേർക്ക് രജിസ്റ്റർ ചെയ്യാം; പുതിയ അപ്ഡേഷനുമായി കോവിൻ
അതേസമയം സ്ത്രീകൾക്ക് ചില ഇളവുകൾ നൽകുന്നതാണ് പുതിയ നിയമം. എല്ലാ എയർലൈനുകളും പുതിയ ചട്ടം യാത്രക്കാരെ അറിയിക്കാനും അവരുടെ ടിക്കറ്റുകളിലും ബോർഡിങ് പാസുകളിലും ഇത് സംബന്ധിച്ച നിർദേശം പ്രദർശിപ്പിക്കാനും സിഐഎസ്എഫ് നിർദേശിച്ചു. വിമാനത്താവളങ്ങളിൽ പുതിയ നിയമത്തിന്‍റെ ഉള്ളടക്കം പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.