ജയ്‌പൂർ: രാജസ്ഥാനിലെ അൽവാറിൽ വളർത്തുനായയുടെ മൂന്ന് കാലുകൾ കോടാലി ഉപയോഗിച്ച് വെട്ടി മാറ്റി. ഒരു കുടുംബത്തിലെ നാല് പേർ ചേർന്നാണ് കുറ്റകൃത്യം ചെയ്‌തത്. ഇവർ തന്നെയാണ് ഈ ക്രൂരകൃത്യം ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
also read:പൂര്‍ണ തൃപ്തൻ, ഞങ്ങളെന്നും ഹൈക്കമാൻഡിനോടൊപ്പം: രമേശ് ചെന്നിത്തല
സംഭവം തടയാൻ ശ്രമിച്ച് നായയുടെ ഉടമയായ പെൺകുട്ടി ഓടിയെത്തുന്നതും അവളെ കൊല്ലുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. അമിതരക്തസ്രാവത്തെ തുടർന്ന് നായയെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ നായ ചത്തു. വീഡിയോ വൈറലായതിനെത്തുടർന്ന് മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം നാല് പേർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.