ETV Bharat / bharat

തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം പരാമർശം; മാപ്പ് പറഞ്ഞ് എ. രാജ - തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എടപ്പാടി പളനിസ്വാമി അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ പോലെയാണെന്ന് എ. രാജ പറഞ്ഞു. ഇത് വലിയ വിവാദങ്ങൾക്കും പ്രതിഷേധത്തിനും ഇടയാക്കി

A Raja apologises  A Raja apologises for vulgar remark at CM Palaniswami  A Raja insults EPS  Palaniswami breaks down on A Raja's remarks  മാപ്പ് പറഞ്ഞ് എ. രാജ  എ. രാജ  തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശം  എടപ്പാടി പളനിസ്വാമി  പരാമർശത്തിൽ മാപ്പ് പറഞ്ഞ് എ. രാജ  തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശം  എ. രാജ
തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എ. രാജ
author img

By

Published : Mar 29, 2021, 2:39 PM IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡിഎംകെ നേതാവ് എ. രാജ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എടപ്പാടി പളനിസ്വാമി അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ പോലെയാണെന്ന പരാമർശം എ. രാജ നടത്തിയത്. മുഖ്യമന്ത്രിയ്‌ക്കുണ്ടായ അപമാനത്തിൽ വേദനയുണ്ടെന്നും അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എ. രാജ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി വികാരാധീതനായി. അതുകൊണ്ടാണ് മാപ്പ് പറയാൻ തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജയ്‌ക്കെതിരെ ലഭിച്ച പരാതിയിൽ ചെന്നൈ പൊലീസ് കേസെടുത്തു. സേലം, കരൂർ ജില്ലകളിൽ ഞായറാഴ്‌ച എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും രാജയുടെ കോലം കത്തിക്കുകയും ചെയ്‌തു. സ്‌ത്രീകളെ ബഹുമാനിക്കാത്ത രാഷ്‌ട്രീയ പാർട്ടിയാണ് ഡി.എം.കെ എന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ആരോപിച്ചു. പ്രചാരണ സമയത്ത് പാർട്ടി നേതാക്കൾ മാന്യമായ പരാമർശം നടത്തണമെന്ന് ഡി‌എം‌കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.