ബെംഗളുരു: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡികെ ശിവകുമാർ ആരോപിച്ചു.
"ആളുകൾ കൊവിഡ് മൂലം നിസ്സഹായത അനുഭവിക്കുന്നു. ചാമരാജനഗറിൽ ഓക്സിജൻ കിട്ടാതെ 24 പേർ മരിച്ചു. പലരും കൊവിഡിനെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം മരിക്കുന്നു. രാജരാജേശ്വരി നഗർ മെഡിക്കൽ കോളജിൽ ഓക്സിജൻ ക്ഷാമമുണ്ടായപ്പോൾ എംപി ഡികെ സുരേഷ് ഇടപെട്ട് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും തുടർന്ന് ഓക്സിജൻ വിതരണം ചെയ്യുകയും ചെയ്തു. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് ആളുകളെ നഷ്ടപ്പെടും" ഡികെ ശിവകുമാർ പറഞ്ഞു. ഇപ്പോൾ രാഷ്ട്രീയം പ്രധാനമല്ലെന്നും എല്ലാവരേയും സംരക്ഷിക്കുകയും രോഗികളുടെ കുടുംബങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1750 ടൺ ഓക്സിജൻ ആവശ്യപ്പെട്ടിട്ടും 850 ടൺ ഓക്സിജനാണ് കേന്ദ്രം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.