ETV Bharat / bharat

Disease X Pandemic After Covid: 'ഡിസീസ് എക്‌സ്'; കൊവിഡിനെക്കാൾ 20 മടങ്ങ് മാരകമായ മഹാമാരി, കരുതിയിരിക്കണമെന്ന് വിദഗ്‌ധര്‍ - What is Disease X

Disease X deadlier than Covid : കൊവിഡിന്‍റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം കരകയറാൻ തുടങ്ങിയപ്പോഴേക്കും അടുത്ത പകര്‍ച്ചവ്യാധിയെ കുറിച്ച് ഇതിനകം തന്നെ ആരോഗ്യ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചു

Disease X  Disease X Deadlier Than Covid  Disease X next pandemic  ലോകാരോഗ്യ സംഘടന  World Health Organization  covid virus  next pandemic  കൊവിഡ് വൈറസ്  ഡിസീസ് എക്‌സ്  Massive vaccination campaigns
Disease X Pandemic After Covid
author img

By ETV Bharat Kerala Team

Published : Sep 27, 2023, 6:37 AM IST

ഹൈദരാബാദ്‌ : കൊവിഡ് വൈറസ് തീര്‍ത്ത ദുരിതത്തില്‍ നിന്നും പൂര്‍ണമായി കരകയറാന്‍ ലോകത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ കൊവിഡിനെക്കാള്‍ ശേഷിയുള്ള മറ്റൊരു മഹാമാരി വന്നേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുകെയിൽ നിന്നുള്ള ആരോ​ഗ്യ വിദഗ്‌ധര്‍ (What is Disease X). നിലവില്‍ ഡിസീസ് എക്‌സ് എന്ന് വിളിക്കുന്ന രോഗം 50 ദശലക്ഷം ആളുകളുടെ ജീവൻ അപഹരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ് (Disease X Next Pandemic After Covid).

ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നാകെ ആശങ്കയിലാഴ്‌ത്തിയ കൊവിഡ്-19 ന് ശേഷം അടുത്ത പകര്‍ച്ചവ്യാധിയായ ഡിസീസ് എക്‌സ് വ്യാപന സാധ്യതയുണ്ടെന്നാണ് യുകെയിലെ ഹെൽത്ത് കെയർ ഉദ്യോഗസ്ഥരും വിദഗ്‌ധരും മുന്നറിയിപ്പ് നൽകുന്നത് (Disease X deadlier than Covid). 2018-ൽ ലോകാരോഗ്യ സംഘടന (World Health Organization-WHO) തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഡിസീസ് എക്‌സ് കൊവിഡിനെ അപേക്ഷിച്ച് മരണനിരക്ക് വളരെ കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

യുകെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സിന്‍റെ മുൻ ചെയർമാന്‍ കേറ്റ് ബിങ്‌ഹാം, മുൻ പത്രപ്രവർത്തകനും രാഷ്ട്രീയ ഉപദേഷ്‌ടാവുമായ ടിം ഹേംസ് എന്നിവർ ഡിസീസ് എക്‌സിന്‍റെ തീവ്രതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. വൻ വാക്‌സിനേഷൻ കാമ്പയിനുകൾ ഉൾപ്പെടെയുള്ള ആഗോള തയാറെടുപ്പിന്‍റെ അടിയന്തര ആവശ്യകതയെ കുറിച്ചും ഇവര്‍ ചൂണ്ടികാട്ടി (Massive vaccination campaigns).

എബോളയും അത് സൃഷ്‌ടിച്ച മരണനിരക്കും പോലെ പ്രഹരശേഷിയുള്ള പകർച്ചവ്യാധിയാകും ഡിസീസ് എക്‌സ് എന്ന് ഇതിന്‍റെ ഭീകരതയെ ചിത്രീകരിക്കുന്നതിനായി ബിങ്‌ഹാമും ഹേംസും പ്രസ്‌താവിച്ചു. ഡിസീസ് എക്‌സ്‌ പോലുള്ള മറ്റൊരു വിനാശകരമായ പകര്‍ച്ചവ്യാധിയെ തടയാൻ സജീവമായ നടപടികൾ നിർണായകമാണെന്ന് പറയുന്നു.

ALSO READ: കൊവിഡ് കാലം കുട്ടികളിലും ഗര്‍ഭിണികളിലും പ്രമേഹം വർധിപ്പിച്ചെന്ന് പഠനം; കാരണങ്ങള്‍ വിശദമായി അറിയാം

കൊവിഡിന്‍റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം കരകയറാൻ തുടങ്ങിയപ്പോഴേക്കും അടുത്ത പകര്‍ച്ചവ്യാധിയെ കുറിച്ച് ഇതിനകം തന്നെ ആരോഗ്യ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന പോലും അടുത്ത മഹാമാരി അതിന്‍റെ വഴിയിലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന മഹാമാരിയെ നേരിടാനുള്ള സന്നദ്ധതയുടെ ഭാഗമായാണ് വാക്‌സിൻ ഉത്‌പാദനത്തിൽ സമ്മർദം ചെലുത്തുന്നത്.

ഒരു നൂറ്റാണ്ട് മുമ്പ് കണ്ട സ്‌പാനിഷ് ഫ്ലൂ പോലെ തന്നെ വിനാശകരമായേക്കാം വരാനിരിക്കുന്ന പകര്‍ച്ചവ്യാധിയുടെ അനന്തരഫലങ്ങൾ. മതിയായ മെഡിക്കൽ വിഭവങ്ങളുടെ ലഭ്യത കുറവ് മൂലം സ്‌പാനിഷ് ഫ്ലൂ 20-25 ദശലക്ഷം ജീവൻ അപഹരിക്കാന്‍ കാരണമായി. ആയിരക്കണക്കിന് വ്യക്തിഗത വൈറസുകൾ അടങ്ങിയ 25 വൈറസുകളെ തിരിച്ചറിയാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ ദശലക്ഷക്കണക്കിന് വൈറസുകൾ ഇനിയും കണ്ടെത്താനും വിശകലനം ചെയ്യാനുമുണ്ടെന്നും കേറ്റ് ബിങ്‌ഹാം പറഞ്ഞു.

2019 ന്‍റെ അവസാനത്തിൽ ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ലോകത്താകമാനം രോഗം പടർന്ന് പിടിക്കുകയായിരുന്നു. ഇന്ത്യയിലും കൊവിഡ് വലിയ നാശമാണ് വിതച്ചത്. ഇന്ത്യയിൽ 4.43 കോടി കൊവിഡ് കേസുകളും 5.3 ലക്ഷം കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. മാത്രമല്ല കൊവിഡ്-19 അണുബാധയുടെ മൂന്ന് തരംഗങ്ങൾക്കും ഇന്ത്യ സാക്ഷിയായി. 2020 പകുതി മുതൽ സെപ്‌റ്റംബർ വരെയാണ് രാജ്യത്ത് കൊവിഡിന്‍റെ ആദ്യ തരംഗം അനുഭവപ്പെട്ടതെങ്കില്‍, 2021 ഏപ്രിൽ, മെയ് മാസങ്ങളിലാണ് കൊവിഡിന്‍റെ വിനാശകരമായ രണ്ടാം തരംഗം അനുഭവപ്പെട്ടത്.

ALSO READ: 'ആരോഗ്യം അപകടത്തിലായാല്‍ എല്ലാം അപകടത്തിലായെന്ന് പഠിപ്പിച്ചു'; മഹാമാരിയല്ലെങ്കിലും ഭീഷണിയെന്ന് ഡബ്ല്യുഎച്ച്‌ഒ തലവന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.