ETV Bharat / bharat

പ്രഭാതസവാരിക്കിടെ ജഡ്‌ജിയുടെ മരണം, കൊലപാതകമെന്ന് മനസിലായത് സിസിടിവി ദൃശ്യങ്ങളില്‍ - ധൻബാദ് ജില്ലാ സെഷൻസ് ജഡ്‌ജി

വഴിയരികില്‍ കിടന്ന ഉത്തം ആനന്ദിനെ നാട്ടുകാർ ചേർന്ന് ഷഹീദ് നിർമൽ മഹ്‌തോ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റോഡിലൂടെ നടക്കുന്ന ജഡ്‌ജിയെ ഓട്ടോ ഇടിച്ചിടുന്നത് വ്യക്തമായി ദൃശ്യമായിരുന്നു. അതിനു ശേഷം ഓട്ടോ ഓടിച്ചുപോകുന്നതും കാണാം.

dig reached dhanbad to inspect district judge death case  district judge death case  district judge death case in dhanbad  dhanbad news  ധൻബാദ് ജഡ്‌ജിയുടെ മരണം  ഓട്ടോ ഡ്രൈവർ അറസ്റ്റിൽ  ധൻബാദ് ജില്ലാ സെഷൻസ് ജഡ്‌ജി  സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ധൻബാദ് ജഡ്‌ജിയുടെ മരണം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
author img

By

Published : Jul 29, 2021, 5:00 PM IST

ജാർഖണ്ഡ്: ധൻബാദ് ജില്ല സെഷൻസ് ജഡ്‌ജി ഉത്തം ആനന്ദിന്‍റെ മരണം കൊലപാതകമാണെന്ന് വിശദമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിൽ ഓട്ടോ ഡ്രൈവറെയും സഹായിയെയും ധൻബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രഭാത സവാരിക്ക് പോയ ഉത്തം ആനന്ദിനെ ഓട്ടോ ഇടിക്കുകയായിരുന്നു.

ധൻബാദ് ജഡ്‌ജിയുടെ മരണം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വഴിയരികില്‍ കിടന്ന ഉത്തം ആനന്ദിനെ നാട്ടുകാർ ചേർന്ന് ഷഹീദ് നിർമൽ മഹ്‌തോ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റോഡിലൂടെ നടക്കുന്ന ജഡ്‌ജിയെ ഓട്ടോ ഇടിച്ചിടുന്നത് വ്യക്തമായി ദൃശ്യമായിരുന്നു. അതിനു ശേഷം ഓട്ടോ ഓടിച്ചുപോകുന്നതും കാണാം.

ഈ വിഷയം സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് വികാസ് സിങ് വിഷയം സുപ്രീം കോടതിയിൽ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണമാണ് വികാസ് സിങ് ആവശ്യപ്പെട്ടത്. അതേ സമയം സുപ്രീം കോടതി ജഡ്‌ജി എൻ.വി രമണ, വിഷയം ജാർഖണ്ഡ് ഹൈക്കോടതിയുമായി സംസാരിച്ചെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും വ്യക്തമാക്കി. കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ് രവി രജ്ജൻ സ്വമേധയ കേസെടുത്തിട്ടുണ്ട്.

ഉത്തം ആനന്ദിന്‍റെ മരണം കൊലപാതകം

മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജഡ്‌ജിയുടെ കുടുംബാംഗങ്ങളും ജഡ്ജിമാരും ഡിഐജിയെ സന്ദർശിച്ചു. ജഡ്‌ജിയുടെ മരണം അപകടമല്ല മറിച്ച് കൊലപാതകമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഉത്തം ആനന്ദിന്‍റെ വസതിയായ രൺദീർ വർമ ചൗക്കിൽ നിന്ന് രാവിലെ ഗോൾഫ് ഗ്രൗണ്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

വീട്ടിലേക്ക് തിരികെയെത്താൻ വൈകിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തുകയും തുടർന്ന് പൊലീസ് കുടുംബാംഗങ്ങളെ വിളിച്ച് മൃതദേഹം തിരിച്ചറിയുകയുമായിരുന്നു. മാഫിയ ഡോൺ രജ്ജയ് സിങ്ങിന്‍റെ കൊലപാതകക്കേസ് കേസ് പരിഗണിക്കുന്ന ജഡ്‌ജിയായിരുന്നു ആനന്ദ്.

കേസിലെ പ്രതികളായ അഭിനവ് സിങ്ങിന്‍റെയും രവി ടാക്കൂറിന്‍റെയും ജാമ്യഹർജി കേസ് പരിഗണിച്ച ആനന്ദ്, ഹർജി തള്ളിയിരുന്നു. ഇതിന്‍റെ പ്രതികാരമാകാം കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. ജസ്റ്റിസ് ഉത്തം ആനന്ദിനെ ധൻബാദ് ജില്ലാ സെഷൻസ് ജഡ്‌ജിയായി ആറുമാസം മുമ്പാണ് നിയമിച്ചത്. നേരത്തെ ബൊക്കാരോയിലെ ജില്ല സെഷൻസ് ജഡ്‌ജായിരുന്നു അദ്ദേഹം.

ALSO READ: 'ഇനിയും കട അടച്ചിടാൻ പറ്റില്ല' ; സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് വ്യാപാരികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.