ഉത്തര കന്നഡ (കര്‍ണാടക): ക്ഷേത്രത്തില്‍ പൂക്കളും പഴങ്ങളും കാണിക്കയായി സമര്‍പ്പിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ കര്‍ണാടകയിലെ ഒരു ക്ഷേത്രത്തില്‍ ഉപയോഗശൂന്യമായ വസ്‌തുക്കളാണ് കാണിക്കയായി സമര്‍പ്പിയ്ക്കുന്നത്. ഉത്തര കന്നഡ ജില്ലയിലെ കർവാറിലുള്ള മാരമ്മ ക്ഷേത്രം എന്ന് അറിയപ്പെടുന്ന ശ്രീ മാരികമ്പ ക്ഷേത്രത്തിലാണ് കൗതുകകരമായ ആചാരം.
ഭക്തരുടെ വീടുകളില്‍ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിയ്ക്കാം. തുണികള്‍, വളകള്‍, മുറം, തൊട്ടില്‍ എന്നിങ്ങനെ പല വസ്‌തുക്കളും ക്ഷേത്രത്തില്‍ കാണിക്കയായി ലഭിയ്ക്കാറുണ്ട്, ഇതിനെ മാരി ഹോര്‍ എന്നാണ് വിളിയ്ക്കുന്നത്. കർവാറില്‍ ഗീതാഞ്ജലി തിയേറ്ററിന് സമീപമുള്ള മാരീദേവി ക്ഷേത്രത്തിന് സമീപമാണ് മാരി ഹോർ ശേഖരിയ്ക്കുന്നത്.
തെക്കേ ഇന്ത്യയിലെ ശക്തി പീഠങ്ങളിലൊന്നായ ശ്രീ മാരികമ്പ ക്ഷേത്രത്തില്‍ കാണിക്ക സമര്‍പ്പിച്ചാല്‍ എന്താഗ്രഹിച്ചാലും നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ചര്‍മ രോഗങ്ങള്‍ മാറാനായി ഒരു പാക്കറ്റ് ഉപ്പും ഇത്തരത്തില്‍ കാണിക്കയായി സമർപ്പിയ്ക്കാറുണ്ട്. വര്‍ഷത്തിലൊരിയ്ക്കല്‍ ഇത്തരത്തില്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിയ്ക്കുന്ന വസ്‌തുക്കള്‍ ശേഖരിച്ച് സമീപ ഗ്രാമത്തിലേയ്ക്ക് അയയ്ക്കും. മാരി ഹോർ വാഹനത്തിൽ കയറ്റി അയയ്‌ക്കുന്നതുവരെ ഗ്രാമത്തിൽ ഉത്സവങ്ങളൊന്നും നടത്തില്ല.
Also read: ശ്രീലങ്ക 36 മണിക്കൂര്‍ അടച്ചുപൂട്ടലിലേക്ക് ; ഇന്ത്യ അയയ്ക്കുന്നത് 40,000 ടൺ അരി