ഷിര്‍ദി (മഹാരാഷ്‌ട്ര): ഷിര്‍ദി സായി ബാബയുടെ വിഗ്രഹത്തിന് 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കൊണ്ടുള്ള ആവരണം സംഭാവന ചെയ്‌ത് ഭക്തന്‍. 4 കിലോ തൂക്കമുള്ള സ്വര്‍ണ ആവരണമാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ പാര്‍ഥസാരഥ് റെഡ്ഡി സംഭാവന ചെയ്‌തത്. ആന, മയില്‍ തുടങ്ങിയ രൂപങ്ങള്‍ കൊത്തി അലങ്കരിച്ചതാണ് ആവരണം.
2008ല്‍ സായി ബാബയുടെ ഭക്തനും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ആദിനാരായണ്‍ റെഡ്ഡി എന്നയാള്‍ 110 കിലോ തൂക്കമുള്ള സ്വര്‍ണ സിംഹാസനം സംഭാവന ചെയ്‌തിരുന്നു. സിംഹാസനത്തിന്‍റെ താഴെ ഭാഗം സ്വര്‍ണം കൊണ്ട് ആവരണം ചെയ്‌തിരുന്നില്ല. 2016ല്‍ ഇതിനാവശ്യമായ സ്വർണ ആവരണം സംഭാവന ചെയ്യാന്‍ പാര്‍ഥസാരഥ് റെഡ്ഡി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം സിംഹാനത്തില്‍ ആവരണം സ്ഥാപിക്കുന്നത് നീണ്ടുപോകുകയായിരുന്നു.