ETV Bharat / bharat

Devaragattu Bunny Festival Death:ദേവരഗട്ട് ബണ്ണി ഉത്സവ വടിപ്പയറ്റിനിടെ 3 പേര്‍ മരിച്ചു; നൂറോളം പേര്‍ക്ക് പരിക്ക്, സംഭവം ആന്ധ്രാപ്രദേശില്‍ - വടിപ്പയറ്റ്

Devaragattu Bunny Festival Andhra Pradesh : വടിപ്പയറ്റ് കാണാന്‍ ആളുകള്‍ മരത്തിന് മുകളില്‍ കയറിയപ്പോള്‍ കൊമ്പ് ഒടിഞ്ഞു വീണും തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയുമാണ് മരണം.

UPDATE Death toll rises to three at Devaragattu Bunny Festival  Devaragattu Bunny Festival Andhra Pradesh  Devaragattu Bunny Festival Death  Devaragattu Bunny Festival  വടിപ്പയറ്റിനിടെ 3 പേര്‍ മരിച്ചു  വടിപ്പയറ്റ്  ദേവരഗട്ട് ബണ്ണി ഉത്സവം
Devaragattu Bunny Festival Death
author img

By ETV Bharat Kerala Team

Published : Oct 25, 2023, 10:15 AM IST

Updated : Oct 25, 2023, 10:45 AM IST

ബണ്ണി ഉത്സവ വടിപ്പയറ്റിനിടെ 3 മരണം

കുര്‍ണൂല്‍ : ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ ദേവരഗട്ട് ബണ്ണി ഉത്സവത്തിനിടെ മൂന്ന് മരണം (Devaragattu Bunny Festival Death). അസ്‌പാരിയിലെ ഗണേഷ് (19), രാമാഞ്ജനേയുലു (54), ബെല്ലാരി സ്വദേശി കുറുവ പ്രകാശ് (35) എന്നിവരാണ് മരിച്ചത്. ഗണേഷും രാമാഞ്ജനേയുലുവും മരത്തിന്‍റെ കൊമ്പ് പൊട്ടിവീണും പ്രകാശ് തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

വടിപ്പയറ്റ് കാണാന്‍ ആളുകള്‍ മരത്തില്‍ കയറിതോടെയാണ് മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞ് വീണ് അപകടം സംഭവിച്ചത്. ഉത്സവത്തിനിടെ നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. കര്‍ണൂലില്‍ പരമ്പരാഗതമായി വര്‍ഷം തോറും നടന്നുവരുന്ന ഉത്സവമാണ് ബണ്ണി ഉത്സവം (Devaragattu Bunny Festival). വടിപ്പയറ്റാണ് ഈ ഉത്സവത്തിന്‍റെ പ്രധാന ആകര്‍ഷണം. മുന്‍പും ബണ്ണി ഉത്സവത്തില്‍ ഇത്തരം അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ബണ്ണി ഉത്സവത്തില്‍ ആയിര കണക്കിന് ആളുകളാണ് പങ്കെടുത്തത്.

ഉത്സവത്തിനിടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. വടിപയറ്റ് ആരംഭിച്ചതോടെ സ്ഥിതി മോശമാകുകയായിരുന്നു. കര്‍ണൂല്‍ ജില്ലയിലെ ദേവരഗട്ടില്‍ വിജയദശമി ദിനത്തിലാണ് വടിപ്പോര് അരങ്ങേറുക (Devaragattu Bunny Festival Andhra Pradesh).

വിജയദശമി നാളില്‍ രാത്രി 12 മണിയോടെ ഹോളഗുണ്ട മണ്ഡലത്തിലെ ദേവരഗട്ടിനടുത്തുള്ള കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ മല്ലമ്മയും മല്ലേശ്വര സ്വാമിയും തമ്മിലുള്ള പ്രതീകാത്മക വിവാഹം നടത്തും. സ്വര്‍ഗ കല്ല്യാണം എന്നറിയപ്പെടുന്ന ഈ ചടങ്ങിന് ശേഷം പരിസര പ്രദേശങ്ങളായ പടിയഗട്ട്, രക്ഷാപാദ, ശമിവൃക്ഷം, നഖിബസവണ്ണഗുഡി എന്നിവിടങ്ങളിലേക്ക് പ്രതിഷ്‌ഠകള്‍ ഘോഷയാത്രയായി കൊണ്ടുപോകും.

മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ള ഒരു സംഘം ഭക്തരും ആറ് ഗ്രാമങ്ങളില്‍ നിന്നുള്ള മറ്റൊരു സംഘം ഭക്തരുമാണ് ഘോഷയാത്രയില്‍ വടിപ്പോരില്‍ പങ്കെടുത്തത്. നെരണി, നെരണി തണ്ട, കോതപേട്ട എന്നീ ഗ്രാമങ്ങളില്‍ ഉള്ളവരും ആളൂര്‍, സുളുവായ്, എള്ളാര്‍ത്തി, അരീക്കേര, നിദ്രാവട്ടി, ബിലേഹാള്‍ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരുമാണ് വടിപ്പോരില്‍ ഏറ്റുമുട്ടിയത്. ഇരു ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ ബണ്ണി ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

സിസിടിവി കാമറകള്‍, ഡ്രോണ്‍, ബോഡി ഓണ്‍ കാമറകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പൊലീസ് പരിസരം നിരീക്ഷിച്ചിരുന്നത്. ഒരുമാസം മുന്‍പ് തന്നെ ബോധവത്‌കരണ പരിപാടികളും പ്രചാരണങ്ങളും പൊലീസ് സംഘടിപ്പിച്ചിരുന്നു. മല്ലമ്മയും മല്ലേശ്വര സ്വാമിയും അസുരനെ നിഗ്രഹിച്ചതിന്‍റെ സന്തോഷ സൂചകമായി ബണ്ണി ഉത്സവം നടത്തുന്നു എന്നതാണ് ഇതിന് പിന്നിലെ ഐതിഹ്യം.

Last Updated : Oct 25, 2023, 10:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.