ETV Bharat / bharat

വിഷാദം കേവലം സങ്കടം മാത്രമല്ല, അത് പലപ്പോഴും സന്തോഷവും നഷ്‌ടപ്പെടുന്നു; അറിയാം അൻഹെഡോണിയയെ പറ്റി

author img

By

Published : Aug 10, 2023, 10:42 PM IST

റീഡിങ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയൻസിലെ സൈക്കോഫാർമക്കോളജി ആൻഡ് മെന്‍റൽ ഹെൽത്ത് പ്രൊഫസർ സിയാര മക്കേബ് എഴുതുന്നു.

ഡിപ്രഷൻ  വിഷാദ്  Depression  Ciara McCabe  അൻഹെഡോണിയ  സിയാര മക്കേബ്  Depression isnt just sadness  Depression and Anhedonia  Anhedonia
വിഷാദം അൻഹെഡോണിയയെ

ളരെ ഗുരുതരമായി, ദീർഘകാലം നിലനിൽക്കുന്ന മാനസിക പ്രശ്‌നമാണ് വിഷാദം (Depression). ഒരാൾ ദുഃഖത്തോടെയും നിരുത്സാഹപരമായും ദീർഘനാൾ തുടരുന്നത് വിഷാദത്തിന്‍റെ ലക്ഷണങ്ങളാണ്. എന്നാൽ ഇവ മാത്രമല്ല വിഷാദത്തിന്‍റെ ലക്ഷണങ്ങൾ. ഒരു സമയത്ത് ആസ്വദിച്ച കാര്യങ്ങൾ ഇപ്പോൾ സന്തോഷകരമായോ, രസകരമായോ കാണാൻ കഴിയാത്തതും വിഷാദത്തിന്‍റെ ലക്ഷണങ്ങളാണ്. അൻഹെഡോണിയ (Anhedonia) എന്നാണ് ഈ ലക്ഷണം അറിയപ്പെടുന്നത്.

വിഷാദരോഗമുള്ള 75% ശതമാനം ചെറുപ്പക്കാരിലും ഇത് കാണപ്പെടുന്നു. ചികിത്സിക്കാനും കൈകാര്യം ചെയ്യാനും ഏറ്റവും ബുദ്ധിമുട്ടുള്ള ലക്ഷണങ്ങളിൽ ഒന്നായാണ് അൻഹെഡോണിയ അറിയപ്പെടുന്നത്. ഒരു വ്യക്തി മുമ്പ് ആസ്വദിച്ച മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും താത്‌പര്യമോ സന്തോഷമോ കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് അൻഹെഡോണിയയുടെ ലക്ഷണമായി നിർവചിച്ചിരിക്കുന്നത്.

ഒരു വ്യക്തിക്ക് ദീർഘനാളത്തേക്ക് അൻഹെഡോണിയ ഉണ്ടെങ്കിൽ (കുറഞ്ഞത് രണ്ടാഴ്‌ചയെങ്കിലും തുടർച്ചയായി) അത് വിഷാദ രോഗമായി കണക്കാക്കാം. പ്രധാനമായും വിഷാദവുമായി ബന്ധപ്പെട്ടതാണെങ്കിലും സ്‌കീസോഫ്രീനിയ, ഉത്കണ്ഠ, പാർക്കിൻസൺസ് രോഗം തുടങ്ങിയ മറ്റ് വൈകല്യങ്ങളുടെ ലക്ഷണവും അൻഹെഡോണിയ ആകാം.

യുവാക്കളുമായി നടത്തിയ ആഴത്തിലുള്ള അഭിമുഖങ്ങളിൽ സന്തോഷം നഷ്‌ടപ്പെടുക, കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം കുറയുക എന്നിവയാണ് അൻഹെഡോണിയയുടെ ലക്ഷണങ്ങളായി പലരും സൂചിപ്പിച്ചതെന്ന് റീഡിങ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയൻസിലെ സൈക്കോഫാർമക്കോളജി ആൻഡ് മെന്‍റൽ ഹെൽത്ത് പ്രൊഫസർ സിയാര മക്കേബ് പറയുന്നു.

ചിലർക്കിത് സ്‌കൂളിൽ പോകുകയോ സുഹൃത്തുക്കളെ കാണുകയോ പോലുള്ള ചില പ്രത്യേക കാര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റ് ചിലർക്ക് ഇത് കൂടുതൽ കഠിനമായിരിക്കും. ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ല എന്ന തോന്നൽ പോലും അവർക്കുണ്ടാകും.

അൻഹെഡോണിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ പോലും ഇതിനെ വിഷാദരോഗ ചികിത്സയുടെ തുടക്കമായി കണക്കാക്കുന്നില്ല. നേരിയ വിഷാദരോഗത്തിന് കൗണ്‍സിലിങ്ങുകൾ പോലുള്ള തെറാപ്പികളാണ് ശുപാർശ ചെയ്യുന്നത്. കൂടുതൽ മിതമായതോ കഠിനമോ ആയ വിഷാദരോഗമുള്ള ആളുകൾക്ക് ആന്‍റീഡിപ്രസന്‍റുകൾ നിർദേശിക്കാവുന്നതാണ്.

അതേസമയം നിലവിലെ ചികിത്സാരീതികൾ അൻഹെഡോണിയക്ക് വേണ്ടത്ര പ്രാധാന്യം നൽകാത്തതിനാലാണ് ഈ അവസ്ഥ കൂടുതൽ ചർച്ച ചെയ്യപ്പെടാത്തതെന്നാണ് പൊതുവെയുള്ള വാദം. നിലവിലെ സ്റ്റാൻഡേർഡ് ചികിത്സകൾ പ്രധാനമായും വിഷാദ മാനസികാവസ്ഥയെയും മസ്‌തിഷ്‌ക പ്രക്രിയകളെയും ചികിത്സിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചില ആന്‍റീപ്രസന്‍റ് ചികിത്സകൾ അൻഹെഡോണിയയെ കൂടുതൽ വഷളാക്കാൻ പോലും സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ പ്രവർത്തനരഹിതമായ റിവാർഡ് മെക്കാനിസങ്ങളുമായി അൻഹെഡോണിയയും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ മസ്‌തിഷ്‌കത്തിന്‍റെ പ്രതിഫലം പ്രോസസ് ചെയ്യുന്ന രീതി മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സകൾ നിലവിലെ ചികിത്സകളേക്കാൾ കൂടുതൽ ഫലപ്രദമായി അൻഹെഡോണിയയെ ലഘൂകരിക്കാൻ സഹായിക്കും.

എന്നാൽ മസ്‌തിഷ്‌കത്തിന്‍റെ റിവാർഡ് സംവിധാനം ലളിതമല്ല, മാത്രമല്ല പ്രത്യാശ, പ്രചോദനം, ആനന്ദം, പ്രതിഫലത്തെക്കുറിച്ചുള്ള പഠനം എന്നിവ ഉൾപ്പെടെ വിവിധ ഉപപ്രക്രിയകൾ ഇതിൽ ഉൾപ്പെടുന്നു. ഈ ഉപപ്രോസസുകളിൽ ഏതെങ്കിലും ഒന്നിലെ പ്രശ്‌നങ്ങളും അൻഹെഡോണിയയ്ക്ക് കാരണമാകാം.

ചികിത്സാ രീതി : അൻഹെഡോണിയ സങ്കീർണ്ണമാണ്. എന്നാൽ അത് ബാധിച്ചവർക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നല്ല ഇതിലൂടെ അർഥമിടുന്നത്. ഉദാഹരണത്തിന്, റിവാർഡ് പ്രോസസിങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൗണ്‍സിലിങ് ചികിത്സകൾ അൻഹെഡോണിയ കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

വിഷാദരോഗ ചികിത്സയിൽ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയേക്കാൾ മികച്ച രീതിയിൽ ഓഗ്മെന്‍റഡ് ഡിപ്രഷൻ തെറാപ്പി എന്ന പുതിയ തരം ടോക്ക് തെറാപ്പി പ്രവർത്തിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പൈലറ്റ് പഠനം കണ്ടെത്തി. കാരണം, രോഗികൾ അവരുടെ നെഗറ്റീവ്, പോസിറ്റീവ് അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഓഗ്മെന്‍റഡ് ഡിപ്രഷൻ തെറാപ്പി അൻഹെഡോണിയിൽ പ്രവർത്തിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.