ETV Bharat / bharat

ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം നിലയില്‍

ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) തിങ്കളാഴ്‌ച 307ലെത്തി.

Delhi's air quality turns 'very poor'  Delhi's air quality  Delhi's air pollution  ഡല്‍ഹിയില്‍ വായു ഗുണനിലവാരം  ഡല്‍ഹി വായു മലിനീകരണം  ഡല്‍ഹി
ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം നിലയില്‍
author img

By

Published : Nov 30, 2020, 12:15 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം നിലയില്‍. നിലവിലുള്ള കുറഞ്ഞ വേഗതയിലുള്ള കാറ്റും, താപനിലയും സ്ഥിതി കൂടുതല്‍ വഷളാകാനുള്ള സാധ്യതയുണ്ട്. നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) തിങ്കളാഴ്‌ച 307ലെത്തി. ഞായറാഴ്‌ച എക്യുഐ 268 ആയിരുന്നു. പകല്‍ സമയങ്ങളില്‍ കാറ്റിന്‍റെ വേഗത പരമാവധി മണിക്കൂറില്‍ 10 കിലോമീറ്റര്‍ ആയിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കാറ്റിന്‍റെ വേഗത ഇനിയും കുറയുമെന്ന് കരുതുന്നു. ഇതേ നില തുടരുകയാണെങ്കില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശം നിലയില്‍ തുടരുന്നതായിരിക്കും.

ഞായറാഴ്‌ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 6.9 ഡിഗ്രി സെല്‍ഷ്യസും, കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. അതേ സമയം ഡല്‍ഹിയില്‍ സെക്കന്‍റില്‍ 2500 ചതുരശ്ര മീറ്ററാണ് വെന്‍റിലേഷന്‍ ഇന്‍ഡക്‌സ്. എന്നാല്‍ ചൊവ്വാഴ്‌ച സെക്കന്‍റില്‍ 2000 ചതുരശ്ര മീറ്ററായി വെന്‍റിലേഷന്‍ ഇന്‍ഡക്‌സ് താഴുന്നേക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ എയര്‍ ക്വാളിറ്റി വാണിംഗ് സിസ്റ്റം വ്യക്തമാക്കി. മലിനീകരണമുണ്ടാക്കുന്ന വസ്‌തുക്കളെ ചിതറിച്ചു കളയുന്നതിനുള്ള കാറ്റിന്‍റെ വേഗതയുടെ തോതാണ് വെന്‍റിലേഷന്‍ ഇന്‍ഡക്‌സ്. ഇത് സെക്കന്‍റില്‍ 6000 ചതുരശ്ര മീറ്ററിന് താഴെയും, കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 10 കിലോമീറ്ററില്‍ താഴെയാണെങ്കിലും മലിനീകരണത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. വിളവെടുപ്പ് കാലം അവസാനിച്ചതോടെ കാര്‍ഷികാവശിഷ്‌ടങ്ങള്‍ കത്തിക്കുന്നത് മൂലമുള്ള മലിനീകരണ തോത് കുറഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.