ന്യൂഡൽഹി: ഡൽഹിയിൽ 24 മണിക്കൂറിൽ 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.09 ശതമാനം മാത്രമാണ്. നാല് കൊവിഡ് മരണമാണ് 24 മണിക്കൂറിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്. അതേ സമയം 61 പേർ രോഗമുക്തി നേടി. ഡൽഹിയിൽ 566 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ഡൽഹിയിൽ ഇതുവരെ 25,039 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 14,35,671 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ 14,10,066 പേർ ഇതിനകം രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിലെ കൊവിഡ് മരണ നിരക്ക് 1.74 ശതമാനമാണ്.
ഇന്ത്യയിലെ കൊവിഡ് ( ജൂലൈ 21)
രാജ്യത്ത് 42,015 പേർക്ക് ബുധനാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 3,998 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 4,18,480 കടന്നു. 3,12,16,337 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഡെത്ത് ഓഡിറ്റ് വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുള്ള പുതിയ കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.
READ MORE: India Covid-19: 24 മണിക്കൂറിൽ 3509 മരണം; 42,015 പേർക്ക് കൂടി കൊവിഡ്