ന്യൂഡല്‍ഹി: ജഹാംഗീർപുരി അക്രമത്തില്‍ ഇതുവരെ 23 പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സാധാരണക്കാരനും ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡല്‍ഹി പൊലിസ് കമ്മീഷണര്‍ രാകേഷ് അസ്താന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ കണ്ടെത്താനായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പൊലിസിന്‍റെയും ക്രൈംബ്രാഞ്ചിന്റെയും സംഘം സംയുക്തമായി കേസിൽ പ്രവർത്തിക്കുന്നുണ്ട്. ഡല്‍ഹിയിലെ ജഹാംഗീർപുരിയില്‍ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭ യാത്രക്കിടെ വിവിധ സമുദായങ്ങളില്‍പ്പെട്ട ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമ്പിളുകളും തെളിവുകളും ശേഖരിക്കാൻ ക്രൈംബ്രാഞ്ചിന് പുറമെ എട്ടംഗ ഫോറൻസിക് സംഘവും സ്ഥലത്തുണ്ട്. സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സാധ്യത.
also read: ജഹാംഗീർപുരി അക്രമം: അഞ്ച് പേർ കൂടി പിടിയില്‍, ആകെ കസ്റ്റഡിയിലായ പ്രതികള്‍ 14