ന്യൂഡൽഹി: ഡൽഹി പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ സ്വയം വെടിയുതിർത്ത് മരിച്ചു. സർവീസ് പിസ്റ്റൽ ഉപയോഗിച്ച് പിസിആർ വാനിൽ വച്ചാണ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. എഎസ്ഐ തേജ്‌പാലാണ് മരിച്ചത്. ഗാസിയാബാദിലെ രാജ്‌നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്.
സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എഎസ്‌ഐ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരികരിക്കുകയായിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.