ETV Bharat / bharat

Delhi ordinance bill | 'ഡല്‍ഹിക്കെതിരായ ഓർഡിനൻസ് തുടക്കം മാത്രം'; മറ്റ് സംസ്ഥാനങ്ങളേയും കേന്ദ്രം ആക്രമിക്കുമെന്ന് കെജ്‌രിവാള്‍ - അരവിന്ദ് കെജ്‌രിവാൾ

കേന്ദ്ര ഓർഡിനൻസിനെതിരായി ഡല്‍ഹി രാംലീല മൈതാനിയിൽ നടന്ന എഎപി മഹാറാലിയിലാണ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിഞ്ഞത്

Etv Bharat
Etv Bharat
author img

By

Published : Jun 11, 2023, 8:37 PM IST

Updated : Jun 11, 2023, 9:22 PM IST

ന്യൂഡൽഹി: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ ഓർഡിനൻസിനെതിരെ രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ഒരു തുടക്കം മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളും ഓർഡിനൻസ് ആക്രമണത്തെ നേരിടേണ്ടിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

രാംലീല മൈതാനിയിൽ നടന്ന മഹാറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംസ്ഥാന ഭരണകൂടത്തിനാണെന്ന് സുപ്രീം കോടതി നേരത്തേ വിധിച്ചിരുന്നു. ഇത് സംബന്ധിച്ച വിധിയ്‌ക്കെതിരായാണ് കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസ്. കേന്ദ്ര നീക്കത്തിനെതിരായി പിന്തുണ തേടിയാണ് ആം ആദ്‌മി പാർട്ടി ഇന്ന് ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്.

'ഡല്‍ഹിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ദിനചര്യ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ആക്രമണമാണിതെന്ന് എഎപി ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാൾ റാലിയില്‍ ആരോപിച്ചു. 'എനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ആക്രമണമാണ്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഓർഡിനൻസ് കൊണ്ടുവരും.' - കെജ്‌രിവാൾ ആരോപിച്ചു.

ALSO READ | 'ഇത് അടിയന്തരാവസ്ഥയേക്കാള്‍ മോശം, കേന്ദ്രം ഡല്‍ഹിയിലെ ജനങ്ങളെ അപമാനിച്ചു'; കെസിആറിനെ കണ്ട ശേഷം കെജ്‌രിവാള്‍

'പ്രധാനമന്ത്രിക്ക് രാജ്യത്തെ നന്നായി കൊണ്ടുനടക്കാന്‍ കഴിയില്ല. അദ്ദേഹം എല്ലാ ദിവസവും ഉറക്കം എഴുന്നേറ്റ് ഡൽഹിയിൽ നടക്കുന്ന പ്രവൃത്തികള്‍ നിർത്തിവയ്‌ക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. കേന്ദ്രത്തിന്‍റെ ഓർഡിനൻസ് രാജ്യതലസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതാണ്.' - കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബലും റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയമായെന്ന് കപിൽ സിബൽ പറഞ്ഞു. 'വരും ദിവസങ്ങളിൽ എന്‍റെ ലക്ഷ്യം വിവിധ ഇടങ്ങളില്‍ പോയി ആളുകളെ ബോധവാന്മാരാക്കുക എന്നതാണ്. പ്രധാനമന്ത്രി മോദിക്കെതിരെ നമ്മൾ ഒന്നിച്ച് പോരാടണം. അതിനുള്ള സമയമാണിതെന്ന് ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' - സിബൽ റാലിയിൽ പറഞ്ഞു.

ALSO READ | ഡല്‍ഹി അധികാര തര്‍ക്കം: കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധിയെ അപമാനിക്കുന്നതെന്ന് കെജ്‌രിവാള്‍

ഡൽഹി സര്‍ക്കാരിലെ ഗ്രൂപ്പ് - എ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള അതോറിറ്റി രൂപീകരിക്കാൻ കേന്ദ്രം മെയ് 19നാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. സര്‍വീസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന് അധികാരം നല്‍കുന്ന സുപ്രീം കോടതി വിധി നേരത്തേ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര നീക്കം. മോദി ഭരണകൂടം നടത്തുന്നത് വഞ്ചനയാണെന്ന് എഎപി നേരത്തേ ആരോപിച്ചിരുന്നു.

ALSO READ | കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ എഎപിക്കൊപ്പം ഒന്നിക്കാന്‍ ഹേമന്ത് സോറനും; വഴിത്തിരിവായി കെജ്‌രിവാളുമായുള്ള കൂടിക്കാഴ്‌ച

ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരായി പിന്തുണ തേടി അരവിന്ദ് കെജ്‌രിവാള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ചെന്ന് കണ്ടിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അടക്കമുള്ള നേതാക്കളെയാണ് കെജ്‌രിവാള്‍ ചെന്നുകണ്ടത്.

Last Updated : Jun 11, 2023, 9:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.