ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പുതിയ രോഗികളും 16 മരണവും സ്ഥിരീകരിച്ചു. ഫെബ്രുവരി 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 0.22 ആയി കുറഞ്ഞു. 3226 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഷോപ്പുകളും മാളുകളും സാധാരണ നിലയിൽ പ്രവർത്തിക്കും. കൊവിഡ് കേസുകളിൽ വർധനവുണ്ടായാൽ കർശന നടപടികളിലേക്ക് വീണ്ടും പോകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
READ MORE: ഡൽഹിയിൽ അൺലോക്ക് ; മാർക്കറ്റുകൾ ഇന്ന് മുതൽ തുറക്കും
50 ശതമാനം പേർക്ക് മാത്രം പ്രവേശനാനുമതിയോടെ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ഡൽഹി മെട്രോ എന്നിവക്ക് പ്രവർത്തിക്കാനും അനുമതിയുണ്ട്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കുകൾ രേഖപ്പെടുത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങളോടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ അനുവാദം നൽകിയത്.