ETV Bharat / bharat

കാമുകിയുടെ പിറന്നാളിന് സമ്മാനം വാങ്ങാൻ കവര്‍ച്ച; പ്രതി പിടിയില്‍ - mobile phone theft

ഡൽഹിയിലെ ദാബ്രി സ്വദേശിയായ വിരാട് സിങും നാലു പേരും ചേര്‍ന്നാണ് വഴിയാത്രക്കാരനെ കവര്‍ച്ച ചെയ്‌തത്.

Delhi man robs person to buy expensive gift for girlfriend; arrested  Delhi man robs person to buy expensive gift for girlfriend  Delhi man robs person  Virat Singh hails from Dabri in Delhi  ഡൽഹിയിലെ ദാബ്രി സ്വദേശിയായ വിരാട് സിങ്  സിതാപുരി ബസ് സ്റ്റാൻഡ്  ഡൽഹിയിലെ ദാബ്രി  കാമുകിയുടെ പിറന്നാളിന് സമ്മാനം വാങ്ങാൻ കവര്‍ച്ച  ന്യൂഡല്‍ഹി വാര്‍ത്ത  mobile phone theft  മൊബൈല്‍ ഫോണ്‍ മോഷണം
കാമുകിയുടെ പിറന്നാളിന് സമ്മാനം വാങ്ങാൻ കവര്‍ച്ച; പ്രതി പിടിയില്‍
author img

By

Published : Aug 20, 2021, 7:58 PM IST

ന്യൂഡല്‍ഹി: കാമുകിയുടെ പിറന്നാളിന് വിലകൂടിയ സമ്മാനം വാങ്ങാൻ മേഷണം നടത്തിയ ആള്‍ പിടിയില്‍. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദാബ്രി സ്വദേശിയായ വിരാട് സിങാണ്(22) പിടിയിലായത്. സിതാപുരി ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച്, വീട്ടിലേക്ക് നന്നുപോവുകയായിരുന്ന ആളില്‍ നിന്നുമാണ് പ്രതിയും കൂട്ടുപ്രതികളും ചേര്‍ന്ന് കുറ്റകൃത്യം നടത്തിയത്.

കത്തി കാണിച്ച് മൊബൈൽ ഫോണും 5,500 രൂപയുമാണ് മുഖ്യപ്രതിയും നാല് കൂട്ടുപ്രതികളും ചേര്‍ന്ന് കവര്‍ന്നത്. മോഷണത്തിനിടെ പ്രതികളിലൊരാൾ കവര്‍ച്ചയ്‌ക്ക് ഇരയായ ആളെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു. ഓഗസ്‌റ്റ് 17-ാം തിയ്യതിയാണ് സംഭവം.

നജഫ്‌ഗഡിലെ ധർമപുരയിയ്‌ക്ക് സമീപമുള്ള ഗുർജാർ ഡയറി പരിസരത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയതെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സന്തോഷ് കുമാർ മീണ പറഞ്ഞു. ഗുഡ്‌ഗാവിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ലോക്ക്ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ടുവെന്നും പ്രതി പൊലീസിനു മൊഴി നല്‍കി.

കവര്‍ച്ച നടത്തിയ മൊബൈൽ ഫോൺ സിങിന്‍റെ പക്കൽ നിന്ന് കണ്ടെടുത്തതായും മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

ALSO READ: മോദി സർക്കാരിനെതിരെ പൊതു നയം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.