ETV Bharat / bharat

പാല്‍പാത്രങ്ങളില്‍ മദ്യം കടത്തിയ യുവാവ് ഡല്‍ഹിയില്‍ പിടിയില്‍ - പൊലീസ്

അറസ്റ്റിലായ മനോജ് മന്ത എന്ന പാൽ വിൽപ്പനക്കാരനിൽ നിന്ന് 750 മില്ലീ ലിറ്റർ വീതമുള്ള 40 കുപ്പി മദ്യം പൊലീസ് പിടിച്ചെടുത്തു

Delhi: Man held for smuggling illicit liquor in milk containers  milk containers  illicit liquor  smuggling  മദ്യം  മദ്യകടത്ത്  പൊലീസ്  അറസ്റ്റ്
ഡൽഹിയിൽ പാൽ പാത്രങ്ങളിൽ മദ്യം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
author img

By

Published : May 27, 2021, 5:24 PM IST

ന്യൂഡൽഹി: പാൽ പാത്രങ്ങളിൽ അനധികൃതമായി മദ്യം കടത്തിയ റോഹ്തക് ജില്ലയിലെ മനോജ് മന്തയെ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 750 മില്ലീ ലിറ്റർ വീതമുള്ള 40 കുപ്പി മദ്യവും പൊലീസ് പിടിച്ചെടുത്തു. മംഗൾപുരിയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ കോൺസ്റ്റബിൾമാരായ മഹ്‌കി റാമും പവാനും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വാഹന പരിശോധനക്കിടെ മനോജിന്‍റെ മോട്ടോർ സൈക്കിളിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതിൽ സംശയം തോന്നിയതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് പാൽ പാത്രത്തിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തത്. ബഹദൂർപൂർ, ഡൽഹി എന്നിവിടങ്ങളിൽ പാൽ വിതരണം ചെയുന്ന പാൽ വിൽപ്പനക്കാരനാണ് അറസ്റ്റിലായ മനോജ് എന്ന് പൊലീസ് അറിയിച്ചു.

READ MORE: ലക്ഷദ്വീപ് സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

വേഗത്തിൽ പണം സമ്പാദിക്കുന്നതിനായി കുറച്ചു കാലമായി അനധികൃത മദ്യം വിതരണം ചെയ്യുകയായിരുന്നു പ്രതിയെന്നും ഇയാളുടെ പേരിൽ മറ്റ് ക്രിമിനൽ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ഡൽഹി എക്സൈസ് നിയമപ്രകാരം എസ് രാജ് പാർക്ക് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. പ്രതിയിൽ നിന്ന് 40 കുപ്പി അനധികൃത മദ്യം, നാല് പാൽ പാത്രങ്ങൾ, കറുത്ത നിറമുള്ള മോട്ടോർ സൈക്കിൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.