ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യസഭ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം. ഈ വെള്ളിയാഴ്‌ച വരെയാണ് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുന്നത്. രാജ്യസഭയിലെ എല്ലാ വിഭാഗം ജീവനക്കാർക്കും ഏപ്രില്‍ 20 മുതല്‍ 23 വരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാമെന്നാണ് നിര്‍ദേശം. ഓഫിസിന്‍റെ തടസമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ വീട്ടിലാണെങ്കില്‍ കൂടി ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ ഹാജരമാകണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഓഫിസില്‍ ഹാജരാകേണ്ടി വരുമെന്നും ജീവനക്കാര്‍ക്ക് ലഭിച്ച ഉത്തരവില്‍ പറയുന്നു.
തലസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയില്‍ ഒരാഴ്‌ചത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 26 വരെയാണ് ഡല്‍ഹിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ വായനയ്‌ക്ക്; ഡൽഹിയിൽ ഇന്ന് രാത്രി മുതല്‍ ലോക്ക് ഡൗണ്‍
അതേസമയം 24 മണിക്കൂറിനിടെ 23,686 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 240 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് മൂലം മരിച്ചു. തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. 76,887 പേരാണ് നിലവില്‍ ഡല്‍ഹിയില്‍ ചികിത്സയില്‍ തുടരുന്നത്.