ETV Bharat / bharat

ഓൺലൈൻ മരുന്നുകളുടെ നിയമവിരുദ്ധ വിൽപന; ഹർജിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി

author img

By

Published : Mar 15, 2023, 4:49 PM IST

രാജ്യത്ത് കോടതിയലക്ഷ്യമായി ഇ ഫാർമസികൾ ലൈസൻസില്ലാതെ ഓൺലൈനായി മരുന്നുകൾ വിതരണം ചെയ്യുന്നതിൽ ഹൈക്കോടതിയിൽ ലഭിച്ച ഹർജികളുടെ വാദം മാർച്ച് 22 ലേക്ക് മാറ്റി

Delhi High Court  illegal sale of drugs online  pleas seeking ban on illegal sale of drugs online  Justice Subramonium Prasad  rules to regulate e pharmacies  e pharmacies  national news  malayalam news  Zaheer Ahmed  ഓൺലൈൻ മരുന്നുകലുടെ നിയമവുരുദ്ധ വിൽപന  ഓൺലൈൻ മരുന്നുകൾ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഇ ഫാർമസികൾ  ഇ ഫാർമസികൾ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ  ഡൽഹി ഹൈക്കോടതി  online medicines
ഓൺലൈൻ മരുന്നുകളുടെ നിയമവുരുദ്ധ വിൽപന

ന്യൂഡൽഹി : ഓൺലൈൻ മരുന്നുകളുടെ നിയമവിരുദ്ധ വിൽപന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് ആവശ്യം ഉന്നയിച്ചത്. ഇ - ഫാർമസികൾ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ അഞ്ചാറ് വർഷക്കാലമായി പരിഗണയിലാണെങ്കിലും ഇതുവരെ ഒന്നും പ്രാവർത്തികമായില്ലെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ പറഞ്ഞു.

സമയം വേണമെന്ന് കേന്ദ്രം: ഓൺലൈൻ മരുന്നുകളുടെ നിയമവിരുദ്ധമായ വിൽപന നിരോധിക്കണമെന്നും ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങൾ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. അതേസമയം ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള നിർദേശം പരിഗണനയിലാണെന്നും കുറച്ച് കൂടി സമയം ആവശ്യമാണെന്നും കേന്ദ്രത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി മേയ് 22 ലേക്ക് കേസ് മാറ്റിവച്ചിട്ടുണ്ട്. 2018 ഓഗസ്‌റ്റിലെ വിജ്‌ഞാപനത്തെ ഊന്നിയുള്ളതായിരുന്നു ഹർജി. കൃത്യമായ നിയന്ത്രണങ്ങളില്ലാതെ ഓൺലൈനിൽ മരുന്നുകൾ വിൽക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചുകൊണ്ട് ഗുരുതരമായ നിയമ ലംഘനമാണ് കരട് നിയമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഹർജിക്കാരനായ സഹീർ അഹമ്മദ് പറഞ്ഞു.

കോടതിയലക്ഷ്യ നടപടി വേണം: ഇ - ഫാർമസികളുടെ പ്രവർത്തനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നിട്ടും ഈ ഉത്തരവ് അവഗണിച്ചുകൊണ്ടാണ് പല ഇ - ഫാർമസികളും ഓൺലൈനിൽ മരുന്നുകൾ വിൽക്കുന്നത്. ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സഹീർ അഹമ്മദ് ആവശ്യപ്പെട്ടു. 2018 ഡിസംബറിലാണ് ഓൺലൈൻ ഫാർമസികൾ ലൈസൻസില്ലാതെ മരുന്നുകൾ വിൽക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്.

also read: 'എച്ച്‌ഐവി ബാധിതനായ ഭര്‍ത്താവ് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു'; വേര്‍പിരിഞ്ഞ് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി

ഭക്ഷണം വിതരണം ചെയ്യാൻ സ്വിഗ്ഗി പോലുള്ള ആപ്പുകൾക്ക് ഹോട്ടലുകളുടെ ലൈസൻസ് ആവശ്യമില്ലാത്തതുപോലെ മരുന്നുകൾ ഉപഭോക്താക്കളിൽ എത്തിക്കാനും ലൈസൻസ് ആവശ്യമില്ലെന്ന് ചില ഇ ഫാർമസികൾ കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ കേന്ദ്രം, ഡൽഹി സർക്കാർ, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ എന്നിവരോട് കോടതി നേരത്തെ പ്രതികരണം തേടിയിരുന്നു. നിയമവിരുദ്ധമായ മരുന്നുകളുടെ വിൽപന മയക്കുമരുന്നുകളുടെ ദുരൂപയോഗത്തിനും മരുന്നുകൾ അനാവശ്യമായി ഉപയോഗിക്കുന്നതുമുൾപ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

മാനവരാശിയ്‌ക്ക് ദോഷം: കൂടാതെ നിലവാരമില്ലാത്ത മരുന്നുകളുടെ വിൽപ്പനയിലേക്കും ഇത് നയിക്കുമെന്ന് ഹർജിയിൽ പറഞ്ഞു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ നിരവധി വ്യാജ ഉത്‌പന്നങ്ങൾ വിൽക്കുന്നത് പൊതുജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ മരുന്നുകൾ വിൽക്കുന്നത് വളരെ അപകടകരമാണ്. ധാരാളം കുട്ടികൾ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ ലൈസൻസില്ലാതെയുള്ള മരുന്നുകളുടെ വിൽപ്പന മനുഷ്യരാശിക്ക് തന്നെ അപകടമാണെന്നും സഹീർ അഹമ്മദ് ഹർജിയിൽ പറഞ്ഞു.

also read: ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വ ഹൃദയ ശസ്‌ത്രക്രിയ നടത്തി ഡല്‍ഹി ഏയിംസിലെ ഡോക്‌ടര്‍മാര്‍; ശസ്‌ത്രക്രിയ ഹൃദയ വാല്‍വ് തുറക്കാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.