ഡൽഹി: ഡൽഹിയിൽ 'മെഡിറ്റേഷൻ ആൻഡ് യോഗ സയൻസസ്' എന്ന വിഷയത്തിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സ് ആരംഭിച്ച് സർക്കാർ. 450 ഓളം പേർ കോഴ്‌സിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി കെജ്‌രിവാൾ പറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ സൗജന്യ ക്ലാസ് ആരംഭിക്കുമന്നും അദ്ദേഹം അറിയിച്ചു.
അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്. പകർച്ചവ്യാധിയുടെ ഈ സമയത്ത് മെച്ചപ്പെട്ട ആരോഗ്യത്തിന് യോഗ വളരെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.