ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍. തെര്‍മല്‍ സ്‌കാനിംഗ് എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കി. വിദ്യാര്‍ഥികള്‍ക്കും, ജീവനക്കാര്‍ക്കും ഇനി മുതല്‍ പരിശോധന നടത്താതെ സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.
പരിശോധനയില്‍ ആര്‍ക്കെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചാല്‍ അവര്‍ക്ക് ഉചിതമായ ക്വാറന്റൈൻ നടപടികൾ അധികാരികള്‍ സ്വീകരിക്കണെമെന്നും സർക്കാർ വ്യക്തമാക്കി. ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റ് സാധനങ്ങള്‍ പങ്കിടരുതെന്നും സ്‌കൂള്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തില്‍ ക്രമാതീതമായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
Also read: ഡൽഹിയിൽ മാസ്‌ക് നിർബന്ധം, മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് 500 രൂപ പിഴ